HOME
DETAILS

കരാര്‍ ജോലികളില്‍ പണം നല്‍കാതെ വഞ്ചിച്ചെന്ന് പരാതി

  
backup
February 01 2019 | 03:02 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%b2

മലപ്പുറം: നിര്‍മിതി കേന്ദ്രം വഴിയുള്ള ജോലികള്‍ ഏറ്റെടുത്ത കരാറുകാരന്‍ നിര്‍മിതി കേന്ദ്ര ഉദ്യോഗസ്ഥന്‍ വഞ്ചിച്ചെന്ന പരാതിയുമായി രംഗത്ത്. ചന്തക്കുന്ന് സ്വദേശി വി.പി സമീറലിയാണ് ഇതുസംബന്ധിച്ചു വാര്‍ത്താസമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്.
ഇദ്ദേഹം നിലമ്പൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ മൂത്രപ്പുരയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിരുന്നു. ഇതിനു പുറമേ കരുവാരകുണ്ടിലെ വിനോദസഞ്ചാര പദ്ധതികളായ ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വിനോദ സഞ്ചാര പദ്ധതി, ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം ആദിവാസി കോളനിയില്‍ ഹാംലറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട 20 വീടുകളുടെ നിര്‍മാണം എന്നിവ തന്നെ ഏല്‍പിച്ചതായി സമീറലി പറയുന്നു. എന്നാല്‍, ഈ പ്രവൃത്തികളിലെ മുഴുവന്‍ തുകയും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു കാലതാമസമുണ്ടാകുമെന്നു പറഞ്ഞ് നിര്‍മിതി എന്‍ജിനീയര്‍ കബളിപ്പിക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനാല്‍ നിര്‍മിതി കേന്ദ്ര ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ക്കു രേഖാമൂലം പരാതിപ്പെട്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന് അറിഞ്ഞത്. ഓരോ പദ്ധതിയുടെയും തുകകള്‍ അതാത് സമയത്തു ജില്ലാ നിര്‍മിതി കേന്ദ്ര വഴി കൈപ്പറ്റിയെന്ന അറിവാണ് ലഭിച്ചത്.
കരുവാരകുണ്ടിലെ രണ്ടു പദ്ധതികളില്‍ ഒരു കോടിയിലധികം രൂപയുടെ പ്രവൃത്തി ചെയ്തപ്പോള്‍ 62,810 രൂപയാണ് നിര്‍മിതിയുടെ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പെരുവംപാടം കോളനിയിലെ 45 ലക്ഷം രൂപയുടെ പ്രവൃത്തിയില്‍ 2,55,105 രൂപയുമാണ് നിര്‍മിതി കേന്ദ്ര ഫയലില്‍ തനിക്ക് അനുവദിച്ചതെന്നും ഇദ്ദേഹം പറയുന്നു.
കൃത്രിമ ക്വട്ടേഷനുണ്ടാക്കിയതായി സംശയിക്കുന്നുവെന്നും ഈ നിര്‍മിതി കേന്ദ്ര ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വിസില്‍ തുടരുന്നതായും ഇദ്ദേഹം പറയുന്നു. ഈ സാഹചര്യത്തില്‍ കിട്ടാനുള്ള തുക കിട്ടുംവരെ മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും സമീറലി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago