HOME
DETAILS
MAL
ഷൊര്‍ണൂരില്‍ ആശ്വാസമായി മലമ്പുഴ വെള്ളം എത്തി
backup
March 08 2017 | 20:03 PM
ഷൊര്‍ണൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ ഷൊര്‍ണൂരില്‍ ആശ്വാസമായി മലമ്പുഴ വെള്ളം എത്തി. ഇന്ന് അതിരാവിലെയോടെയാണ് പുഴയില്‍ നീരൊഴുക്ക് അനുഭവപ്പെട്ടത്. പിന്നീട് വെള്ളം ശക്തിയോടെ എത്തി തുടങ്ങി. പുഴയില്‍ വെള്ളം എത്താത്തതിനെ തുടര്‍ന്ന് ഭാരതപ്പുഴയുടെ ഷൊര്‍ണൂര്‍ ഭാഗത്ത് ജെ.സി.ബി. ഉപയോഗിച്ച് പമ്പ് ഹൗസിലേക്ക് ചാലു കീറിയാണ് വെള്ളം ശേഖരിച്ചിരുന്നത്. മാന്നന്നൂരിലെ ഉരുക്കു തടയണയില്‍ വെള്ളം എത്തിയതിനെതുടര്‍ന്ന് മേഖലയില്‍ ഏറെ ആശ്വാസം ലഭിച്ചിരുന്നു. വെള്ളം എത്തിയതിനെ തുടര്‍ന്ന് ജലസേചനവിഭാഗം പുഴയില്‍ മണല്‍ചാക്ക് ഉപയോഗിച്ച് വെള്ളം തടഞ്ഞു നിര്‍ത്തുന്ന ജോലികള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്പാണ് ഡാം തുറന്നത്. മൂന്നാഴ്ചയെങ്കിലും നഗരവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."