ഫല്ലുജയിലെ സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിച്ചു
ബഗ്ദാദ്: ഇറാഖിലെ ഫല്ലുജയിലെ സര്‍ക്കാര്‍ കെട്ടിടം ഐ.എസില്‍ നിന്നും തിരിച്ചുപിടിച്ചു. 2014 ല്‍ ഇറാഖ് ഗവണ്‍മെന്റിന് ഫല്ലുജയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് ഐ.എസ് നേതൃത്വം ഇറാഖിലെ പ്രധാനനഗരമായ മൂസിലും പിടിച്ചെടുത്തിരുന്നു. അതേസമയം, സര്‍ക്കാര്‍ കെട്ടിടം തിരിച്ചുപിടിക്കാനുള്ള തീവ്രവാദ വിരുദ്ധ നടപടികള്‍ വളരെ വേഗത്തിലായിരുന്നെന്ന്് ഓപറേഷന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സഅദി അവകാശപ്പെട്ടു. തിരിച്ചുപിടിച്ച സര്‍ക്കാര്‍ കെട്ടിടത്തിന്റെ മുകളില്‍ ഇറാഖിന്റെ ദേശീയപതാക സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കെട്ടിടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി നാലാഴ്ചകള്‍ക്കു മുന്‍പുതന്നെ അന്‍ബാര്‍ പ്രവിശ്യയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെന്ന് പൊലിസ് ഓഫിസര്‍ റായിദ് ശൈഖര്‍ ജവാദ് പറഞ്ഞു. ഗവണ്‍മെന്റിന്റെ അധികാരം പുനസ്ഥാപിക്കുന്നതിന്റെ സൂചകമായിട്ടാണ് അന്‍ബാറില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഐ.എസ് പോരാളികള്‍ നഗരത്തില്‍ കനത്ത പ്രതിരോധവലയമാണ് സൃഷ്ടിച്ചിരുന്നത്. ഇറാഖ് ഗവണ്‍മെന്റിന്റെയും ശിഈ പ്രതിരോധ സേനയുടെയും നഗരം തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ ഇതുവരെ വിജയം നേടിയിട്ടുണ്ട്. എന്നാല്‍ ഐ.എസ് തീവ്രവാദികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏകദേശം 90,000 പേര്‍ ഫല്ലുജയില്‍ താമസിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ ഇതുവരെ നൂറോളം പേര്‍ മരണമടഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."