HOME
DETAILS
MAL
ക്ഷയരോഗ നിയന്ത്രണം: രോഗിക്ക് ദിവസേന മരുന്ന് നല്കുന്ന ചികിത്സാ രീതി തുടരുന്നു
backup
March 08 2017 | 20:03 PM
പാലക്കാട്: ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി (ആര്.എന്‍.ടി.സി.പി)ക്ക് യുടെ ഭാഗമായി ഡോട്സ് എന്ന പുതുക്കിയ ചികിത്സാരീതി നടപ്പാക്കി വരുന്നതായി ജില്ലാ ടി.ബി. ഓഫിസര്‍ അറിയിച്ചു. പുതിയ രീതി പ്രകാരം നേരിട്ടുളള നിരീക്ഷണത്തില്‍ രോഗിക്ക് ദിവസേനയാണ് മരുന്ന് നല്‍കുക.
രോഗിയുടെ ശരീര ഭാരത്തിനനുസരിച്ച് നിശ്ചിത ഡോസ് സംയുക്തങ്ങളായാണ് മരുന്ന് നല്കി വരുന്നത്. ഇതുവഴി ഗുളികകളുടെ എണ്ണം കുറക്കാന്‍ സാധിക്കും.
ദേശീയതലത്തിലുള്ള വിദഗ്ധ സമിതിയാണ് ക്ഷയരോഗ ചികിത്സക്കുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. ആറ് മാസമാണ് ചികിത്സാ കാലയളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."