HOME
DETAILS

ജലസംരക്ഷണം നാടിന്റെ നിലനില്‍പിന്: പട്ടിത്തറ പഞ്ചായത്തിനെ മാതൃകയാക്കാം

  
backup
March 08 2017 | 20:03 PM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8


ആനക്കര:  ജലക്ഷാമ പരിഹാരത്തിന് ഫണ്ടുകള്‍ ഏറെയുണ്ട് പഞ്ചായത്തുകള്‍ക്ക്. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘ വീക്ഷണമുളള ജല പദ്ധതികള്‍ നടപ്പിലാക്കുന്നുന്നില്ലന്നു മാത്രം. ഇവര്‍ക്ക് മാതൃക പകരുകയാണ് പട്ടിത്തറ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ സ്വകാര്യ, പഞ്ചായത്ത് ഉല്‍പ്പടെയുള്ള പ്രദേശങ്ങളിലെ കിണറുകള്‍, കുളങ്ങള്‍, മറ്റ് ജലസംഭരണ കേന്ദ്രങ്ങള്‍ എല്ലാം പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. ഇതിന് പുറമെ തൊഴിലുറപ്പ് തൊളിലാളികളില്‍പ്പെട്ട അര്‍ഹരായവര്‍ക്കുളള കിണര്‍ നിര്‍മാണങ്ങളും നടത്തുന്നു.
കടുത്ത് വേനലാണ് വരുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പഞ്ചായത്ത് ഭരണ സമിതി ഇത്തരത്തിലുളള നീക്കം നടത്താന്‍ കാരണമായത്. പാടശേഖരങ്ങളില്‍ കൃഷി ആവശ്യങ്ങള്‍ക്ക് കുളം നിര്‍മിക്കല്‍, ചോലകളില്‍ കുളം നിര്‍മാണം, പുളിയപ്പറ്റ് കായല്‍ പ്രദേശങ്ങളില്‍ കുളം, കിണര്‍ എന്നിവയുടെ നിര്‍മാണങ്ങല്‍ നടത്തുന്ന തിരക്കിലാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പഞ്ചായത്താണ് പട്ടിത്തറ. ഭാരതപ്പുഴയില്‍ നിന്ന് കൃഷി ആവശ്യങ്ങള്‍ക്ക് വെള്ളമെടുക്കുന്നത് നിരോധിച്ചത് മൂലം ഏറെ കഷ്ട്ടത്തിലായത് പട്ടിത്തറ പഞ്ചായത്തിലെ നെല്ല്, വാഴ, പച്ചക്കറി  കര്‍ഷകരാണ്. അടുത്ത വേനല്‍ വരുമ്പോഴേയ്ക്കും പുഴയില്‍ നിന്ന് വെളള്ളമെടുക്കാന്‍ കഴിയാതെ വന്നാല്‍ കൃഷി ഉണങ്ങിപ്പോകരുത് അത് നിലനിര്‍ത്തണം എന്ന് കരുതികൊണ്ടുതന്നെയാണ് പട്ടിക്കായല്‍ പ്രദേശം ഉള്‍പ്പെട്ട പുഞ്ചകൃഷി നടക്കുന്ന പ്രദേശങ്ങളില്‍ വലിയ കുളങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് നിര്‍മിക്കാന്‍ കാരണം.
ഹരിത കേരള മിഷന്റെ ഭാഗമായി പട്ടിത്തറ ഗ്രാമ പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസംരക്ഷണത്തിന് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കി ആ വിഷ്‌കരിച്ച് നടപ്പാക്കുന്നത്. വര്‍ഷക്കാലത്തിന് മുന്‍പ് തന്നെ പഞ്ചായത്തിലെ ജലോപയോഗത്തിനായി വിട്ടു തരാന്‍ തയ്യാറായ 30ലധികം കുളങ്ങളുടെ ചണ്ടി നീക്കിയും, ചെളിനീക്കിയും പുനരുദ്ധാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കി. 20 പുതിയ  കുളങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതിനും തിരുമാനിച്ചു.
ഇതിന്റെ ഭാഗമായി വട്ടേനാട് പുളിയപ്പറ്റക്കായല്‍ പാടശേഖരത്തെ കുളം, മല ചേരും ശേഖരപുരംകുളം, ആറാം വാര്‍ഡിലെ പട്ടിക്കായല്‍ പാടശേഖരത്തിലെ കുളം, അരിക്കാട് വെളരച്ചോലയിലെ കുളം എന്നിവയുടെ നിര്‍മാണം ആരംഭിച്ചു. 20 ലക്ഷം രൂപയാണ് ഈ നാല് കുളങ്ങളുടെ നിര്‍മാണത്തിനായി നീക്കിവെച്ചത്.
മഴവെള്ളത്തെ പരമാവധി സംഭരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ കുളങ്ങള്‍ കൃഷിക്കും, അതത് പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായി ഉപയോഗപ്പെടുത്താന്‍ കഴിയും പുളിയപറ്റ പാടശേഖരത്തെ കുളം നിര്‍മാണോല്‍ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. വിജയന്‍ നിര്‍വഹിച്ചു. സുബ്രമണ്യന്‍ അധ്യക്ഷനായി. വി.ടി. ഫൈസല്‍, ആലികുട്ടി ഹാജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago