സ്ത്രീകളുടെ സുരക്ഷക്ക് ശക്തമായ നിയമനിര്‍മാണം ഉണ്ടാകണം
പാവറട്ടി: സ്ത്രീകളുടെ സുരക്ഷക്ക് ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണം എന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. വിളക്കാട്ടു പാടം ദേവസൂര്യകലാവേദി ആന്റ് പബ്ലിക്ക് ലൈബ്രറിയിലെ വനിതാ വേദി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വനിതാ ദിനവും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വനിതാ വേദി കണ്‍വീനര്‍ സജിതാവിജയന്‍ അധ്യക്ഷയായി. വീടിന്റെ എക അത്താണിയായിട്ടു കൂടി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സജീവ സാനിധ്യമായി മറ്റു സ്ത്രീകള്‍ക്ക് മാതൃകയായ ലിഷകൃഷ്ണകുമാറിനെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. ജില്ലാ യൂത്ത് ക്ലബ് അസോസിയേഷന്‍ പ്രസിഡന്റ് ലിജോ പനക്കല്‍ വനിതാദിന സന്ദേശം നല്‍കി. എളവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ. ജോബി വി.ജെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. റെജിവിളക്കാട്ടു പാടം, അഭിലാഷ് കെ. സി., സജി, ബിജു എന്നിവര്‍ സംസാരിച്ചു. ലൈബ്രറിയില്‍ പുതുതായി വാങ്ങിയ മുന്നൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."