മലാക്ക കനാല്‍ പാലം പരിസരത്ത് മൂന്ന് പേര്‍ക്ക് പരുക്ക്
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ വിഹരിക്കുന്നു. ഭീതിയില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.നായ്കൂട്ടം ജനങ്ങളെ ഓടിച്ചിട്ട് ആക്രമിക്കുകയാണ് ഇത് മൂലം സ്ത്രീകളും, കുട്ടികളും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.നായ് നിര്‍മ്മാര്‍ജ്ജനത്തിന് അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്. മലാക്ക കനാല്‍ പാലം പരിസരത്ത് കൂട്ടത്തോടെ എത്തിയ തെരുവ് നായ് കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് 15 അടിയോളം താഴ്ച്ചയുള്ള കനാലിലേക്ക് വീണ് യുവതിയ്ക്കും, മക്കള്‍ക്കും പരിക്കേറ്റു മണലിത്തറ തൊണ്ടി കാട്ടുവളപ്പില്‍ ഷാജിയുടെ ഭാര്യ ഹസീദ(28), മക്കളായ ഷഹബാസ്, മുഹ്‌സിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് കാലത്ത് 6.30 ഓടെയാണ് അപകടം. മലാക്ക മണലിത്തറ ജുമാ മസ്ജിദ് ബുസ്ഥാനുല്‍ ഉലൂം മദ്രസയിലേക്ക് കുട്ടികളെ കൊണ്ടുവിടാന്‍ സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ഹസീദ. വാഴാനി കനാലിന് സമീപമാണ് മദ്രസ. കനാല്‍ ബണ്ടിലൂടെ പോകുന്നതിനിടെ നായ് കൂട്ടം ഓടിയെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറിയുകയും ചെയ്തു. തുടര്‍ന്നായിരുന്നു മൂന്ന് പേരും കനാലിലേക്ക് വീണത്. സ്‌കൂട്ടര്‍ കനാലിലേക്ക് വീഴാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. ഹസീദയുടെ വലത് കൈക്ക് പൊട്ടലുണ്ട്.വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."