HOME
DETAILS

വൈദ്യുതി ഉപയോഗം ഈ വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

  
backup
March 13 2020 | 02:03 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%88-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4

 

സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഈ വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉപയോഗം 82.3192 ദശലക്ഷം യൂനിറ്റായിരുന്നു. 2020ലെ ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണിത്. ഇതില്‍ 63.4335 ദശലക്ഷം യൂനിറ്റ് പുറത്ത് നിന്നെത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പാദനം 18.8857 ദശലക്ഷം യൂനിറ്റ് ആയിരുന്നു. അതേസമയം ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പാദന നഷ്ടം 200 കോടി കവിഞ്ഞു.
മൂലമറ്റത്തെ തകരാറിലായ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നാണ് നിഗമനം. അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണെങ്കിലും തകരാറിന്റെ വ്യാപ്തി കൂടിയതും കൃത്യസമയത്ത് ആവശ്യമായ യന്ത്രഭാഗങ്ങള്‍ കിട്ടാത്തതുമാണ് തിരിച്ചടിയാകുന്നത്. ഇടുക്കിയിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്ന് നവീകരണത്തിലും രണ്ടെണ്ണം തകാരാറിനെ തുടര്‍ന്ന് അറ്റകുറ്റപണിയിലുമാണ്. ജനുവരി 20ന് രാത്രിയിലാണ് രണ്ടാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്. 15 ദിവസം കൊണ്ട് അറ്റകുറ്റപണി തീര്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണി 50 ദിവസത്തിലധികമായി നീണ്ടുപോവുകയാണ്. ഫെബ്രുവരി ഒന്നിനാണ് ആറാം നമ്പര്‍ ജനറേറ്റര്‍ തകാറിലാകുന്നത്. ഇടുക്കി പദ്ധതിയില്‍ നിലവില്‍ 59 ശതമാനം വെള്ളമുണ്ടായിട്ടും ഇത് ഫലപ്രദമായി ഉപയോഗിക്കാനാകാത്തത് വൈദ്യുതി ബോര്‍ഡിന് കനത്ത തിരിച്ചടിയാണ്. 6.253 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉത്പ്പാദനം.


സംഭരണ ശേഷിയുടെ 57 ശതമാനം വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. ഇതുപയോഗിച്ച് 2343.164 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 173.506 ദശലക്ഷം യൂനിറ്റ് അധികമാണിത്. കാലവര്‍ഷം എത്താന്‍ ഇനി 81 ദിവസം കൂടി അവശേഷിക്കുന്നുണ്ട്.
അതേ സമയം അന്തരീക്ഷ താപനില കുതിച്ചുയരുന്നതിനാല്‍ വൈദ്യുതി ഉപയോഗം ഇനിയും ഉയരും. പുനലൂരില്‍ കൂടിയ താപനില 39.2 ഡിഗ്രിയിലെത്തി. തൊട്ടുപിന്നില്‍ പാലക്കാടാണ് 37.6 ഡിഗ്രി സെല്‍ഷ്യസ്. താപനില ഉയര്‍ന്നതിനൊപ്പം കുറഞ്ഞ താപനിലയിലും കാര്യമായ വ്യതിയാനം വന്നിട്ടുണ്ട്. ശരാശരി 23-27 നും ഇടയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. ഇതിനാല്‍ രാത്രി 2 മണിക്ക് ശേഷമാണ് അന്തരീക്ഷത്തില്‍ ചെറിയ തണുപ്പ് അനുഭവപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ആശങ്കകൾ; ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ മത്സരം അനിശ്ചിതത്വത്തിൽ 

Football
  •  18 days ago
No Image

പട്ടിണി, തണുപ്പ്, മരണ മഴ... കുഞ്ഞുദേഹങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ, കണ്ണീർ വറ്റിയ ഉമ്മമാർ;  2024കടന്ന് 2025ലെത്തുന്ന ഗസ്സ

International
  •  18 days ago
No Image

പുതുവർഷത്തിൽ പുതുചരിത്രം; വേൾഡ് ബ്ലിറ്റ്സ് കിരീടം പങ്കുവെച്ച് കാൾസണും നെപോംനിയാച്ചിയും

Others
  •  18 days ago
No Image

ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനര്‍ജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ ഡോ.കെ.എസ് മണിലാല്‍ അന്തരിച്ചു

Kerala
  •  18 days ago
No Image

ഉമ തോമസ് ശരീരം ചലിപ്പിച്ചു, പുതുവത്സരം ആശംസിച്ചു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

Kerala
  •  18 days ago
No Image

  'ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓര്‍ക്കുക, വരുംകാലം നിങ്ങളുടേതല്ല'; കുറിപ്പുമായി പി.കെ ശശി

Kerala
  •  18 days ago
No Image

ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്; സൂപ്പർതാരത്തെ ടീമിൽ ഉൾപ്പെടുത്താൻ ഗംഭീർ ആഗ്രഹിച്ചെങ്കിലും സെലക്ടർമാർ കണ്ണടച്ചു

Cricket
  •  18 days ago
No Image

'മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം'; നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

Kerala
  •  18 days ago
No Image

ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടുമായി അഭിഷേകും പ്രഭിസിമ്രാനും; അടിച്ചെടുത്തത് റെക്കോർഡ് റൺസ് 

Cricket
  •  18 days ago
No Image

2025 കുതിച്ച് തുടങ്ങി സ്വര്‍ണം; പവന് വില വീണ്ടും 57000 കടന്നു

Economy
  •  18 days ago