HOME
DETAILS

മറക്കാനാവാത്ത 2024 ; കേരളത്തെ പിടിച്ചുകുലുക്കിയ എഡിഎമ്മിന്റെ മരണം

  
Web Desk
December 31, 2024 | 5:15 PM


2024ല്‍ മലയാളികളെ ഞെട്ടിച്ച മരണമായിരുന്നു കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം. പകപോക്കലുകളുടെ ഇരയായാണ് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു. ഒക്ടോബര്‍ 14ന് യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുകയും തൊട്ടടുത്ത ദിവസം അദ്ദേഹത്തെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു. 

കണ്ണൂര്‍ നെടുവാലൂരില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാരനായ ടി.വി പ്രശാന്താണ് പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാ രേഖയ്ക്കായി സമീപിച്ചത്. നവീന്റെ മരണത്തിന് പിന്നാലെ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച പ്രശാന്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് വ്യാജമാണെന്ന വിവരം പിന്നീട് പുറത്തുവന്നു.
മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനിടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. പിന്നാലെ അവര്‍ ഒളിവില്‍ പോയി. എ.ഡി.എമ്മിനെതിരായ ആരോപണങ്ങള്‍ ഓരോന്നായി പൊളിഞ്ഞുകൊണ്ടിരുന്നപ്പോഴും ദിവ്യയെ തൊടാന്‍ അന്വേഷണസംഘത്തിനായില്ല. ഇത് പ്രതിപക്ഷസംഘടനകളുടെ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. യുവജനസംഘടനകള്‍ പലതവണ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി വിധി വരുന്നതുവരെ നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതില്‍ വിമര്‍ശനമുയര്‍ന്നു. തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ പാര്‍ട്ടിയുടെ നിര്‍ദേശവും ഉണ്ടായി. ഇതിന് പിന്നാലെ ഒക്ടോബര്‍ 29ന് ദിവ്യടെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോന്നി തഹസില്‍ദാറായിരുന്ന മഞജുഷയാണ് നവീന്‍ ബാബുവിന്റെ ഭാര്യ. മരണത്തിന് ശേഷം ഇവര്‍ ഈ പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് പത്തനംതിട്ട കലക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്ക് മാറി. രണ്ടുപെണ്‍മക്കളുടെ പിതാവ് കൂടിയാണ് നവീന്‍. രണ്ടുപേരും വിദ്യാര്‍ഥികളാണ്. നവീന്‍ ബാബുവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന പെണ്‍മക്കള്‍ എല്ലാവരുടെയും നോവായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  14 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  15 hours ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  16 hours ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  16 hours ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  16 hours ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  16 hours ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  16 hours ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  17 hours ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  17 hours ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  17 hours ago