കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർക്ക് കോർപ്പറേഷന്റെ നോട്ടീസ്
കൊച്ചി: ഗ്യാലറിയിയിൽ നിന്നും വീണ് എംഎൽഎ ഉമ തോമസിന് പരുക്ക് പറ്റിയ സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്ക് കോർപ്പറേഷന്റെ നോട്ടീസ്. മൃദംഗ വിഷൻ എന്ന സംഘടനയാണ് നോട്ടീസ് അയച്ചത്. അനുമതിയില്ലാതെ സ്റ്റേജ് നിർമ്മിച്ചതിന്റെ കാരണവും പരിപാടിയുടെ ടിക്കറ്റ് വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയച്ചത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്ക് കോർപ്പറേഷന്റെ പിപിആർ ലൈസൻസ് നിർബന്ധമാണ്. എന്നാൽ പിപിആർ ലൈസൻസ് എടുക്കാതെ ഗ്യാലറിയിൽ സ്റ്റേജ് നിർമ്മിച്ചുകൊണ്ട് പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കാൻ പറഞ്ഞുകൊണ്ടാണ് റവന്യു വിഭാഗം നോട്ടീസ് അയച്ചിട്ടുള്ളത്.
പരിപാടിയുടെ ടിക്കറ്റുകളുടെ നിരക്കിനെകുറിച്ചാണ് രണ്ടാമത്തെ നോട്ടീസിൽ പറയുന്നത്. പരിപാടി കാണാൻ എത്തിയവർ വാങ്ങിയ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ടിക്കറ്റുകളിലൂടെ ലഭിച്ച പണം എന്നീ വിവരങ്ങൾ ഹാജരാക്കാനാണ് ഈ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു 10 അടിയോളം ഉയരം വരുന്ന കലൂർ സ്റ്റേഡിയത്തിലെ വിഐപി പവലിയനിൽ നിന്നും ഉമ തോമസ് വീണത്. സ്റ്റേഡിയത്തിൽ കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. റിബൺ കെട്ടിയായിരുന്നു സ്റ്റേജിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ഗ്യാലറിയിലെ കസേരകൾ മാറ്റിസ്ഥാപിച്ചായിരുന്നു താത്ക്കാലികമായി സ്റ്റേജ് നിർമ്മിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."