HOME
DETAILS

പട്ടിണി, തണുപ്പ്, മരണ മഴ... കുഞ്ഞുദേഹങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ, കണ്ണീർ വറ്റിയ ഉമ്മമാർ;  2024കടന്ന് 2025ലെത്തുന്ന ഗസ്സ

  
Web Desk
January 01 2025 | 06:01 AM

Gaza Suffers Brutal Bombings on New Years Day Amid Ongoing Israel Conflict

ലോകം മുഴുവൻ പുതുവർഷത്തെ വരവേറ്റ് ആഹ്ലാദത്തിമിർപ്പിൽ ആറാടുമ്പോഴും ഗസ്സക്കു മേൽ മരണമഴ പെയ്തു കൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബറിൽ തുടങ്ങിയ ബോംബ് വർഷം 2025 പുലരുമ്പോഴും ആ നാടിനു മേൽ അതിതീവ്രമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈൽ. മുന്നറിയിപ്പുകൾക്കു മേൽ മുന്നറിയിപ്പുകൾ ചൊരിയുന്നതിനപ്പുറം ലോകം ഇന്നും മൗനത്തിലാണ്. 2023ലെ തണുത്ത് മരവിച്ചൊരു പുലർകാലത്തിൽ, സഹനത്തിന്റെ അതിരുകളും കടന്നൊരു വേളയിൽ ഹമാസ് പോരാളികൾ നൽകിയ താക്കീതിന് മറുപടി എന്നും പറഞ്ഞ് തുടങ്ങിയതാണ് നെതന്യാഹു. പതിറ്റാണ്ടുകളായി തുടങ്ങിയ അധിനിവേശം അതിന്റെ സകല രൗദ്രഭാവങ്ങളും പുറത്തെടുത്ത് വംശഹത്യയായി ഇന്നും ആ കുഞ്ഞു രാജ്യത്തിന് മേൽ താണ്ഡവമാടുന്നു. 

മുനമ്പിലെ അവസാനത്തെ ആശുപത്രിയും ബോംബിട്ട് തകർത്താണ് ഇസ്‌റാഈൽ 2024ന് വിട ചൊല്ലിയത്. ഡിസംബർ 31ന് വടക്കൻ ഗസ്സയിലെ ജബലിയ്യയിൽ നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കുഞ്ഞുമക്കൾ തണുത്ത് വിറച്ച് മരിക്കുന്നതായാണ് അവസാനം പുറത്തു വരുന്ന വാർത്തകൾ. തലക്കുമുകളിൽ പെയ്തു കൊണ്ടിരിക്കുന്ന മരണ ബോംബുകളെ അതിജീവിച്ച് ജന്മം നൽകിയ പൊന്നുമക്കളാണ് പുറംലോകത്തെ ക്രൂരതകളെ അതിജീവിക്കാനാവാതെ പിടഞ്ഞു മരിക്കുന്നത്.

ഗസ്സ മുനമ്പ് സമ്പൂർണ്ണ നാശത്തിന്റെ അവസാനത്തിലാണ്. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിര ഗസ്സയിലെ ഇപ്പോഴത്തെ നിത്യകാഴ്ചയാണ്.  ഒരുകാലത്ത് സ്ഥിരതയുടെ പ്രതീകങ്ങളായിരുന്ന ഗസ്സയിലെ വീടുകളും കെട്ടിടങ്ങളുമെല്ലാം ഇപ്പോൾ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. അഭയാർത്ഥി ക്യാമ്പുകളിലോ താൽക്കാലിക താമസസ്ഥലങ്ങളിലോ മാറ്റിപ്പാർപ്പിച്ച ലക്ഷക്കണക്കിന് ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇതുവരെ ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ വംശഹത്യയിൽ 45,541 ഫലസ്തീനികൾ കൊല്ലപ്പെടുകയും 108,338 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.


പിറവി.. ..ദുരിതം...അതിജീവനം ..പോരാട്ടം.. മരണം ഈ പദാവലികള്‍ കോര്‍ത്തു വെച്ചതാണ് എന്നും ഗസ്സയുടെ ജീവിതം. കുഞ്ഞു പ്രദേശം. ചുറ്റും കടല്‍...ഈജിപ്തിന്റെ കാരുണ്യത്തില്‍ റഫ കവാടം കടന്നെത്തുന്ന ട്രക്കുകളായിരുന്നു അവരുടെ ജീവനെ മുന്നോട്ടു നയിച്ചിരുന്നുത്. എല്ലാം കൊട്ടിയടക്കപ്പെട്ട് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷത്തിന് കീഴെ മാത്രമായിരിക്കുന്നു ഇപ്പോള്‍ അവരുടെ ജീവിതം. ആ കുഞ്ഞുനാടിനുമേല്‍ പെയ്യുന്ന തീമഴകളോ അവിടെ പിടഞ്ഞു തീരുന്ന ജീവനവുകളോ ലോകത്തെ നോവിപ്പിക്കുന്നില്ല. പ്രസ്താവനകളിലും താക്കീതുകളിലും മാത്രമായി ഒതുങ്ങുകയാണ് ലോകം. 

 

As the world celebrated the New Year, Gaza continued to endure relentless bombings, with Israel's offensive against the region intensifying since October 2023.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു

Kerala
  •  2 days ago
No Image

പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്‌ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം

Cricket
  •  2 days ago
No Image

നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോ​ഗതിയില്ല

International
  •  2 days ago
No Image

കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു 

Football
  •  2 days ago
No Image

പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ

Economy
  •  2 days ago
No Image

കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

ബുൾഡോസർ രാജുമായി വീണ്ടും യോ​ഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി

National
  •  2 days ago
No Image

മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840  

Business
  •  2 days ago