HOME
DETAILS

മുഇസ്സു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്

  
January 01, 2025 | 2:16 AM

India tried to overthrow Mohamed Muizzu government report Washington Post

മാലെ: മാലദ്വീപില്‍ മുഹമ്മദ് മുഇസ്സു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന ആരോപണവുമായി യു.എസ് മാധ്യമം. ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചതിന് മുഇസ്സുവിനെ പുറത്താക്കാന്‍ ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ റോ നീക്കം നടത്തിയെന്നാണ് ആരോപണം. 2023ല്‍ മുഇസ്സു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിതിനു പിന്നാലെ ജനാധിപത്യ നവീകരണ പദ്ധതിയിലൂടെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നാണ് പത്രത്തിന്റെ ആരോപണം. 

വാര്‍ത്തയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. മുഇസ്സുവിന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ 40 എം.പിമാരെ ഉപയോഗിച്ച് മുഇസ്സുവിനെ ഇംപീച്ച്‌മെന്റ് ചെയ്യാനായിരുന്നു നീക്കം. മുഇസ്സു അധികാരമേറ്റശേഷം പലകോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ സൈന്യം മാലി വിടണമെന്ന മുഇസ്സുവിന്റെ കാര്‍ക്കശ്യത്തെ തുടര്‍ന്ന് ഇന്ത്യ സൈനികരെ പിന്‍വലിച്ചിരുന്നു. ഇതിനായി ഡല്‍ഹിയിലുള്‍പ്പെടെ നയതന്ത്ര ചര്‍ച്ചകള്‍ നടന്നിരുന്നു. മാലിയില്‍ അട്ടിമറിക്ക് 60 ലക്ഷം ഡോളറിന്റെ ചെലവാണ് കണക്കാക്കിയിരുന്നത്. മുതിര്‍ന്ന സൈനിക, പൊലിസ് ഉദ്യോഗസ്ഥരെയും എം.പിമാര്‍ക്കൊപ്പം ഉപയോഗിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടുവെന്നും പത്രം പറയുന്നു. പ്രതിപക്ഷവുമായും മുഇസ്സുവിനെ പുറത്താക്കാന്‍ ചര്‍ച്ച നടത്തി. എന്നാല്‍ പിന്നീട് മുഇസ്സു ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പതിവില്‍ കവിഞ്ഞ സ്വീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാഷ്ട്രമായ മാലദ്വീപിന്റെ പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയിരുന്നു.

India tried to overthrow Mohamed Muizzu government report Washington Post 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  14 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  14 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  14 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  14 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  14 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  14 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  14 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  14 days ago
No Image

രണ്ട് ടോൾ ഗേറ്റിൽ നിന്ന് 15 ബില്യൺ ദിർഹത്തിന്റെ വമ്പൻ കമ്പനിയിലേക്ക്; ദുബൈ 'സാലിക്കിന്റെ' വിസ്മയ വളർച്ച

uae
  •  14 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  14 days ago