വിദേശി വിതരണക്കാര്‍ സാധനങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയുമായി സ്വദേശി മൊബൈല്‍ കട ജീവനക്കാര്‍
ദമാം: രാജ്യത്ത് മൊബൈല്‍ മേഖലയില്‍ സ്വദേശി വല്‍ക്കരണം ശക്തമായി തുടരുമ്പോള്‍ ആക്ഷേപവുമായി സ്വകാര്യ മൊബൈല്‍ കച്ചവടക്കാര്‍ രംഗത്ത്. വിദേശികളായ മൊബൈല്‍ വിതരണക്കാരും മൊബൈല്‍ ആക്‌സസസറീസ് വിതരണക്കാരും തങ്ങള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ മടിക്കുകയാണെന്നു ഇവര്‍ പരാതിപ്പെട്ടു. സ്വദേശി വല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതകള്‍ ആവശ്യപ്പെട്ടു സഊദി മൊബൈല്‍ ഉടമസ്ഥരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവര്‍ ഇതേ കുറിച്ചു പരാതി ഉയര്‍ത്തിയത്.
വിദേശികളായ മൊബൈല്‍ ആക്‌സസറീസ് വിതരണക്കാര്‍ സ്വദേശികളുടെ കടകളിലേക്ക് സാധനങ്ങള്‍ നല്‍കാത്തതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇവരെ ഈ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും വിതരണം സ്വദേശികള്‍ക്ക് കൂടി അനുവദിക്കണമെന്നുമാണ് ഒരു വിഭാഗം സ്വദേശികള്‍ ആവശ്യപ്പെടുന്നത്.
അതേ സമയം, വനിതകളെ ഈ മേഖലയിലേക്ക് കൊണ്ടു വരുന്നതിന് മന്ത്രാലയത്തിന് വിവിധ പദ്ധതികള്‍ ഉണ്ടെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ ഖൈല്‍ വ്യക്തമാക്കി. ഇതിനായി സ്വദേശി വല്‍ക്കരണം നടപ്പിലാക്കിയതു മുതല്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഈ മേഖലയില്‍ ഉയര്‍ത്തുന്നതിന് സ്ത്രീകള്‍ക്ക് മാത്രമായുള്ള മൊബൈല്‍ മാര്‍ക്കറ്റുകള്‍ക്ക് മന്ത്രാലയം സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായോ ,മാളുകളില്‍ പ്രത്യേകം സൗകര്യം ചെയ്‌തോ ഇതിനായി പദ്ധതികള്‍ തയ്യാറാക്കാന്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ വിവിധ നിക്ഷേപകര്‍ ആത്മാര്‍ത്ഥമായി ഇതിനു വേണ്ടി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും സ്ത്രീകള്‍ മാത്രമായുള്ള മൊബൈല്‍ മാളുകള്‍ അടുത്തു തന്നെ രാജ്യത്തു തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."