സംസ്ഥാനത്ത് മെഡിക്കല്‍ പി.ജിക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. ക്വാട്ട ഉള്‍പ്പെടെ ലഭ്യമായ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി 20ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. നിലവില്‍ സര്‍വിസില്‍ തുടരുന്ന അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ടും അപ്ലോഡ് ചെയ്യുന്ന അനുബന്ധ രേഖകളും ബന്ധപ്പെട്ട വകുപ്പുമേധാവിക്ക് 20ന് വൈകീട്ട് അഞ്ചിനു മുന്‍പ് അയച്ചുകൊടുക്കണം.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച എം.ബി.ബി.എസ്. ബിരുദം. 2020 മാര്‍ച്ച് 31നോ അതിനു മുന്‍പോ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പി.ജി. അഭിമുഖീകരിച്ച് കുറഞ്ഞ യോഗ്യതയായ 50 പെര്‍സന്റൈല്‍ നേടിയിരിക്കണം.
എസ്.സി, എസ്.ടി, എസ്.ഇ. ബി.സി, എസ്.സി. പി.ഡബ്‌ള്യു.ഡി, എസ്.ടി.പി.ഡബ്‌ള്യു.ഡി, എസ്.ഇ.ബി.സി, പി.ഡബ്‌ള്യു.ഡി. വിഭാഗക്കാര്‍ കുറഞ്ഞത് 40 പെര്‍സന്റൈല്‍ നേടിയാല്‍ മതിയാകും. ജനറല്‍ പി.ഡബ്‌ള്യു.ഡി.45 പെര്‍സന്റൈല്‍. പ്രോസ്‌പെക്ടസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."