ഹരിത നിയമങ്ങള്‍ പാലിക്കാന്‍ നടപടികള്‍ ശക്തമാക്കും: ഹരിത കേരളം മിഷന്‍
കോട്ടയം: ഹരിത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും പൊതുനിരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമാക്കാനും ഹരിത കേരളം മിഷന്‍.
മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം രണ്ടാം ഘട്ട ക്യാംപയിന്റെ ഭാഗമായിട്ടാണ് നിയമ നടപടികള്‍ കര്‍ശനമാക്കുന്നത്. ക്യാംപയിന്റെ ഉദ്ഘാടനം സബ് ജഡ്ജ് എസ്.സുദീപ് നിര്‍വഹിച്ചു. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ വകുപ്പുകളുടെയും സഹായ സഹകരണങ്ങള്‍ ഇതിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ക്യാംപയിന്റെ ഭാഗമായി മിഷന്‍ പുറത്തിറക്കിയ ഹരിത നിയമങ്ങള്‍ കൈപുസ്തകം ഡി.വൈ.എസ്.പി വിനോദ് പിള്ള ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് കെ.ബാബുരാജിനു നല്‍കി പ്രകാശനം ചെയ്തു.ഹരിത കേരളത്തെ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ വിശദമാക്കുന്നതാണ് പുസ്തകം. കേരള പൊലിസ് വകുപ്പ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന ആരോഗ്യ വകുപ്പ്, പഞ്ചായത്ത് -നഗരകാര്യ - നഗരാസൂത്രണ വകുപ്പുകള്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകം തയാറാക്കിയത്.മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. പൊതു ഇടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കാം. ഇതിനായി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സഹായം നല്‍കും. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ വാര്‍ഡ്തലം മുതല്‍ ഹരിത നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണ ക്യാമ്പയിനും തുടക്കമാകും. കുടുംബശ്രീ, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോള്‍ മനോജ് അദ്ധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രമേശ്, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ ഓഫീസര്‍ ഷാജി, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ.സുമിന്‍ ജോസ്, എഡിസി (ജനറല്‍) ജി. അനീസ്, നഗരസഭ ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ വിദ്യാധരന്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എം രാധാകൃഷ്ണപിള്ള, മണര്‍കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.കെ രാജീവ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എം.കെ രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."