ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി
മാനന്തവാടി: ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
മാനന്തവാടി നഗരത്തിലും പരിസര പ്രദേശങ്ങളിലും നഗരസഭ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ സാധനങ്ങള്‍ പിടികൂടിയത്.
രാവിലെ ആറ് മുതലാണ് പരിശോധന ആരംഭിച്ചത്. പോസ്റ്റ് ഓഫിസ് പരിസരത്തെ നിഹാല്‍, ജില്ലാ ആശുപത്രിക്ക് സമീപത്തെ തൗഫീഖ്, ബസ് സ്റ്റാന്‍ഡ് പരിസരത്തെ സാഗര്‍, ധനശ്രീ, തലശ്ശേരി റോഡിലെ വിന്നേഴ്സ്, വള്ളിയൂര്‍ക്കാവ് റോഡിലെ സി.ആര് മെസ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.15 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഒന്‍പത് ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി. ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടും നിയമ ലംഘനം നടത്തിയ ഹോട്ടലുകള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതായും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കുമെന്നും വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ഐ വിന്‍സെന്റ്, പി.ടി ബിനോജ്, ആര്. ഉണ്ണികണ്ണന് നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."