കൊറോണ ഭീതിക്കിടെ ബഹറൈനില്‍ രാജകാരുണ്യം; 901 തടവുകാര്‍ക്ക് രാജാവ് മോചനം നല്‍കി
മനാമ: ലോകം കോവിഡ്19 ഭീതിയിലൂടെ കടന്നുപോകുമ്പോള്‍ ബഹ്‌റൈനില്‍ നിന്നും ഒരാശ്വാസ വാര്‍ത്ത.രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 901 തടവുകാരെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിട്ടു.
ബഹ്‌റൈന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.തടവുകാരുടെ കാര്യത്തില്‍ അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടെന്നും ചെറുപ്പക്കാരും പ്രത്യേകം പരിഗണന ആവശ്യമായ രോഗികളെയും മോചിതരില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജയില്‍ മോചിതരില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നിരുപാധിക മോചനം സാധ്യമാക്കുന്നതോടൊപ്പം ശിക്ഷാ കാലാവധിയുടെ പകുതി അനുഭവിച്ച 585 തടവുകാരെ പിഴ ഈടാക്കി വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബഹ്‌റൈനില്‍ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് രാജാവ് തടവുകാര്‍ക്ക് രാജാവ് മോചനം നല്‍കി വരാറുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ മുന്‍കൂട്ടി പുറത്തുവിടാറില്ലെങ്കിലും ജയില്‍ മോചിതരില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി വിദേശികളും ഉള്‍പ്പെടാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."