പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
അന്തിക്കാട്: ചെമ്മാപ്പിള്ളിയില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്നു ഏഴ് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അന്തിക്കാട് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു പിന്നില്‍ പ്രഫഷനല്‍ സംഘമല്ല എന്നാണ് സൂചന. ബുധനാഴ്ച ചെമ്മാപ്പിളളി കൊടപ്പുള്ളി വീട്ടില്‍ ഇന്ദുവത്സന്റ വീട്ടിലാണ് മോഷണം നടന്നത്.
പകല്‍ സമയം പൂട്ടിയിടാറുള്ള വീട്ടില്‍ തൃപ്രയാര്‍ സ്ഥാപനം നടത്തുന്ന ഇന്ദുവത്സന് വൈകീട്ട് അഞ്ച് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. വീടിന്റെ പുറകുവശം പൂട്ട് തകര്‍ത്ത നിലയിലായിരുന്നു.
അടുക്കള വാതിലും തുറന്നു കിടക്കുകയായിരുന്നു. അലമാരയിലെ തുണികള്‍ വലിച്ചിട്ട നിലയില്‍ കാണപ്പെട്ടു.
പിന്നീടാണ് പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന എട്ട് ജോഡി കമ്മലും, ഒരു സ്വര്‍ണ മാലയും നഷ്ടപ്പെട്ടതായി അറിയുന്നത്. മോഷ്ടാവ് കൊണ്ടു വന്നതെന്നു കരുതുന്ന ഒരു സ്ക്രൂ ഡ്രൈവര്‍ ഊണുമേശയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിച്ച് കുപ്പി അടുക്കളക്കു പുറത്ത് എറിഞ്ഞു കളഞ്ഞ നിലയിലും കണ്ടെത്തി. വിവരമറിഞ്ഞ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്റെ നേതൃത്വത്തില്‍ അന്തിക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.
തുടര്‍ന്ന് റൂറല്‍ ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ് പി.ജി സുരേഷിന്റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
പൊലിസ് നായ മണം പിടിച്ച് വീട്ടു പറമ്പിന്റെ മൂലയിലെ മതിലിനോട് ചേര്‍ന്ന് സമീപത്തെ ഇടറോഡു വഴി 150 മീറ്ററോളം മഹാത്മ റോഡു വരെ ഓടി. ഇവിടെ നിന്നും മോഷ്ടാവ് വാഹനത്തില്‍ കടന്നു കളഞ്ഞിട്ടുണ്ടാകും എന്നാണ് നിഗമനം.
മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരായ രാംദാസും, ശ്രീജ എസ്.നായരും ചേര്‍ന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."