HOME
DETAILS

രമേശ് ചെന്നിത്തല അരമണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

  
backup
June 18 2016 | 07:06 AM

2536

കാസര്‍കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റിലാണ് ചെന്നിത്തലയും കൂടെയുണ്ടായിരുന്ന ആറോളം പ്രവര്‍ത്തകരും കുടുങ്ങിയത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്ന മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി സെക്രട്ടറി സി.കെ ശ്രീധരന്‍, പി.എ അഷ്‌റഫലി എന്നിവരടക്കമുള്ള ആറുപേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.

15 മിനുറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയ ചെന്നിത്തലയേയും കോണ്‍ഗ്രസ് നേതാക്കളെയും ഒടുവില്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. എന്നാല്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റു സംവിധാനങ്ങളോ കെട്ടിടത്തിനില്ലായിരുന്നു. ഇതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പരിപാടി സഹകരണ ബേങ്കിന്റെ മൂന്നാം നിലയിലായിരുന്നു. ആറുപേരുമായി ഉയര്‍ന്ന ലിഫ്റ്റ് രണ്ടാം നിലക്കും മൂന്നാം നിലക്കുമിടയില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം വൈദ്യുതി നിലക്കുകയും ചെയ്തു. ലിഫ്റ്റിനകത്തുണ്ടായിരുന്നവരും പുറത്തുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. സ്ഥലത്തുണ്ടായ പൊലിസ് സംഘമാണ് ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സെത്തി ലിഫ്റ്റിന്റെ വാതില്‍ തുറന്നാണ് ചെന്നിത്തലയെയും സംഘത്തെയും പുറത്തെത്തിച്ചത്. വൈദ്യുതി നിലച്ചതോ ലിഫ്റ്റില്‍ ആളുകള്‍ കൂടുതല്‍ കറിയതോ ആകാം ലിഫ്റ്റ് നിലക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നത്.

സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമാണ് കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കാറെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വരുമ്പോള്‍ നടത്തേണ്ട സുരക്ഷാ പരിശോധന നടത്താതെ കയറ്റിയതാണോയെന്ന കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  19 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  27 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  34 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  42 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago