ഇന്ധന തീരുവ പിന്നെയും കൂട്ടി കേന്ദ്രത്തിന്റെ ഇരുട്ടടി: പെട്രോളിനും ഡീസലിനും ഇന്നു മുതല്‍ മൂന്നുരൂപയുടെ വര്‍ധന
ന്യുഡല്‍ഹി: കൊവിഡ് മഹാമാരിയിയില്‍ രാജ്യം പരിഭ്രാന്തിയില്‍ കഴിയുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന തീരുവ പിന്നെയും വര്‍ധിപ്പിച്ചു.
എല്ലാ മേഖലകളിലും നിശ്ചലാവസ്ഥ തുടരുമ്പോഴാണ് ജനത്തിനുനേര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി.
നിലവിലെ അവസ്ഥയില്‍ നിന്ന് എന്നു മുക്തമാകുമെന്നുപോലും പ്രവചിക്കാനാവാത്ത അവസ്ഥയിലെ ഇന്ധന വില കടുത്ത വെല്ലുവിളിയാകും.
കേന്ദ്ര നികുതിയിനത്തില്‍ പെട്രോളിനും ഡീസലിനും മൂന്ന് രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര പെട്രോളിയ മന്ത്രാലയം ഇന്നലെ അര്‍ധരാത്രിയോടെ വില വര്‍ധന വരുത്തിയിരിക്കുന്നത്.
റോഡ് നികുതിയും എക്‌സൈസ് നികുതിയും ഒന്‍പതില്‍ നിന്ന് പത്തുരൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്താനാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഈ നേട്ടം ജനങ്ങള്‍ക്കു ലഭിക്കില്ല.
അതേസമയം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 35 ഡോളറിന് മുകളില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ വില ഇടിവിന് ശേഷമാണ് കഴിഞ്ഞദിവസം വിലയില്‍ മാറ്റമില്ലാത്ത അവസ്ഥ ഉണ്ടായത്. പതിനാല് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഒന്നേമുക്കാല്‍ രൂപയുടെ വീതം കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതു താത്കാലികമാണെന്നും ഇന്ധന തീരുവ കൂട്ടിയതോടെ ഇതെല്ലാം ഇരട്ടിയാകാനുമുള്ള സാധ്യതകളാണ് തെളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."