ആലപ്പാട്ടെ തീരദേശം നഷ്ടമായതിനുപിന്നില്‍ സുനാമി: മന്ത്രി ജയരാജന്‍.
പ്രശ്‌നമുണ്ടാക്കുന്നത് പുറത്തുനിന്നുള്ളവര്‍
തിരുവനന്തപുരം: കരിമണല്‍ ഖനനം കൊണ്ടല്ല, സുനാമി മൂലമാണ് ആലപ്പാട്ടെ തീരത്തുനിന്ന് ഭൂമി നഷ്ടമായതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.
ആലപ്പാട്ടെ കരിമണല്‍ ഖനനം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍. രാമചന്ദ്രന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
691.93 ഹെക്ടര്‍ ഭൂമി ഉണ്ടായിരുന്ന ആലപ്പാട്ട് നിന്ന് 9.95 ഹെക്ടര്‍ നഷ്ടപ്പെട്ടത് സുനാമി വന്നശേഷമാണ്. ഖനനം മൂലമല്ല ഭൂമി കുറഞ്ഞത്. ഖനനത്തിനെതിരേ ആലപ്പാട്ട് സമരം നടത്തുന്നത് ആരാണെന്നുപോലും പലര്‍ക്കുമറിയില്ല. ആലപ്പാട്ടുകാര്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്നു കരുതുന്നില്ല.
പുറത്തുനിന്ന് വരുന്നവരാണ് അവിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ധാതുസമ്പത്ത് കേരളത്തിന് ലഭിക്കാതിരിക്കാന്‍ ചില ഗൂഢശക്തികള്‍ നടത്തുന്ന ശ്രമമാണ് സമരങ്ങള്‍ക്കുപിന്നില്‍. കോടികളുടെ വിലയുള്ള കരിമണല്‍ സ്വകാര്യമായി ശേഖരിച്ച് ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ്. അതു തടയാന്‍ നടപടിയെടുക്കും.
രാജഭരണ കാലംമുതല്‍ ആലപ്പാട്ട് ഖനനം നടക്കുന്നുണ്ട്. 16.5 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ആലപ്പാട്ട് 16 കി.മീറ്റര്‍ കടല്‍ഭിത്തിയുണ്ട്. ബാക്കിയുള്ള അരകിലോമീറ്ററില്‍ നിന്നാണ് കരിമണല്‍ ശേഖരിക്കുന്നത്. അതില്‍ നിന്ന് 25 ശതമാനം കരിമണല്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കിവരുന്ന 75 ശതമാനം മണല്‍ക്കുഴികള്‍ നികത്താനാണ് ഉപയോഗിക്കുന്നത്. കരിമണല്‍ മുഴുവന്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന് വന്‍നേട്ടമാണുണ്ടാകുക. പരിസ്ഥിതിയുടെ പേരുപറഞ്ഞ് നടക്കുന്ന വികസനവിരോധികളാണ് സമരത്തിനുപിന്നില്‍.
നാട്ടുകാരുടെ പരാതികള്‍ പരിഹരിക്കാനായി വ്യവസായ മന്ത്രിയെന്ന നിലയില്‍ ആലപ്പാട് സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."