കൊവിഡ്: തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, ജനങ്ങള്‍ അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ തലസ്ഥാനവും. തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജില്ലയില്‍ 249 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
എഴുപതുപേരുടെ സാമ്പിളുകള്‍ കിട്ടാനുണ്ട്.
ഈ സാഹചര്യത്തില്‍ അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോടഭ്യര്‍ഥിച്ചു. തിരുവനന്തപുരത്തെ ഒരു രോഗി വീട്ടില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിച്ചില്ല. ഇയാള്‍ ഓട്ടോയിലാണ് ആശുപത്രിയിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതുവഴി രോഗവ്യാപന സാധ്യതയെക്കുറിച്ച് ഒരൂഹവുമില്ല. പലരും വീടുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. വര്‍ക്കലയിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ഇറ്റലി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക വലിയ പ്രയാസമാണ്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗതം ഉപയോഗിക്കരുത്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തനിയെ ആശുപത്രികളിലെത്തരുത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കണം. വിവാഹ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഷോപ്പിംഗ് മാളുകള്‍, ബ്യൂട്ടി പാര്‍ലറുകളും ജിമ്മുകളും തിയേറ്ററുകള്‍ ബീച്ചുകള്‍ എന്നിവ അടച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."