നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി
മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ മച്ചൂര്, ഗുണ്ടറ എന്നിവിടങ്ങളില്‍ ഭീതി പരത്തുകയും ഒരാഴ്ചക്കിടെ രണ്ടുപേരുടെ ജീവനെടുക്കുകയും ചെയ്ത കടുവയെ കര്‍ണാടക വനം വകുപ്പ് പിടികൂടി. ഇന്നലെ ഉച്ചക്ക് 2.40ഓടെയാണ് വനം വകുപ്പിന്റെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം മച്ചൂര് ചേമ്പ്കൊല്ലി കോളനിയിലെ കുള്ളന്‍ എന്ന മാരനെ(30) ആക്രമിച്ച ഭാഗത്ത് വച്ചാണ് കടുവയെ പിടികൂടിയത്. ജനങ്ങളെ കാണിക്കാതെ വനത്തിന് പുറത്തെത്തിക്കാന്‍ വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി മൈസൂര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് നാട്ടുകാരെ കാണിക്കാന്‍ കടുവയെ വീണ്ടും മച്ചൂരിലെത്തിക്കുകയായിരുന്നു. കടുവയെ കാണാന്‍ വന്‍ ജനാവലി എത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലിസ് ലാത്തി വിശി. പിന്നീട് വൈകിട്ട് നാലുമണിയോടെ കടുവയെ മൈസൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനിടെ അടുത്തടുത്ത ദിവസങ്ങളില്‍ കടുവ രണ്ടുപേരെ കൊന്നിട്ടും സ്ഥലം എം.എല്‍.എ സംഭവ സ്ഥലത്തെത്താത്തതും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30ഓടെ എം.എല്‍.എ അനില്‍ ചിക്ക് മധു, സി.സി.ഫ് നാരായണ സ്വാമി, സബ് കലക്ടര്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് കടുവയെ മയക്ക് വെടിവച്ച് പിടിക്കാന്‍ തീരുമാനിച്ചത്.
മൂന്ന് മാസം മുന്‍പ് ആനമാളം കോളനിയിലെ മോന് എന്ന ഭിന്നശേഷിക്കാരനായ ആദിവാസി യുവാവിന്റെ അസ്ഥികൂടം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതും കടുവ കൊന്ന് ഭക്ഷണമാക്കിയതായണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."