HOME
DETAILS
MAL
മലയാള ഭാഷാ പണ്ഡിതന് ഡോ.പുതുശേരി രാമചന്ദ്രന് അന്തരിച്ചു
backup
March 14 2020 | 12:03 PM
തിരുവനന്തപുരം: മലയാള ഭാഷാ പണ്ഡിതനും കവിയുമായിരുന്ന ഡോ.പുതുശേരി രാമചന്ദ്രന് (92) അന്തരിച്ചു. ചരിത്രകാരനും അധ്യാപകനുമായിരുന്ന അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ കാരണം വിശ്രമത്തിലായിരുന്നു. മലയാളത്തിലെ മുന്നണി സാഹിത്യത്തില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശേരി കവിതകള്‍ എന്നിവയാണു ശ്രദ്ധേയമായ കൃതികള്‍. എഴുത്തച്ഛന് പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വള്ളത്തോള്‍ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."