വിദ്യാലയങ്ങള്‍ അടക്കാം; കള്ളുഷാപ്പുകള്‍ അടക്കില്ല!.
തിരുവനന്തപുരം :കൊവിഡ് 19 രോഗഭീതി പടര്‍ന്നതോടെ സംസ്ഥാനത്താകെ പൊതുപരിപാടികളിലും മറ്റു ചടങ്ങുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും മദ്യശാലകള്‍ക്ക് അവധി നല്‍കാത്തത് ആശങ്കക്ക് ഇടയാക്കുന്നു. സ്‌കൂളുകളും കോളജുകളും 31 വരെ അടച്ചു. 7 ാം ക്ലാസ് വരെ പരീക്ഷ റദ്ദാക്കി. പൊതുപരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് വരെ സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടും മദ്യശാലകള്‍ അടച്ചിടാന്‍ തയ്യാറായിട്ടില്ല. മുന്‍കാലങ്ങളേക്കാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ വില്‍പനയില്‍ വര്‍ധനവാണ് ഉണ്ടായതെന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വിദ്യാര്‍ഥികളും വിശ്വാസികളും എത്തുന്നത് പൂര്‍ണ ശുചിത്വം പാലിച്ചാണ്. എന്നാല്‍ മദ്യശാലകളില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ വിവിധ മേഖലകളിലുള്ളവര്‍ എത്തുന്നുണ്ട്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വരിയാണ് ബീവറേജുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും മദ്യശാലകളിലെ ആള്‍ക്കൂട്ടം ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. യാതൊരു വിധത്തിലുള്ള ശുചിത്വവും പാലിക്കാതെ മദ്യപിച്ച് നടക്കുന്നവര്‍ പിന്നീട് ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ എത്തുന്നതും രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകും.
ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങാന്‍ ഇന്നലെയും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. 17 മുതല്‍ 84 വയസ് പ്രായമായവര്‍ വരെ ഇന്നലെ മദ്യം വാങ്ങിയവരിലുണ്ട്. നിയമംലംഘിച്ച് ഔട്ട്‌ലെറ്റിന് മുന്നില്‍ നിന്ന് തന്നെ മദ്യപിക്കുന്നവരുമുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരം, സിവില്‍ സ്റ്റേഷന്‍, ചെങ്ങണ ബൈപ്പാസ്, എന്‍.എസ്.എസ് കോളജ് പരിസരം എന്നിവിടങ്ങളിലെല്ലാം സംഘം ചേര്‍ന്ന് മദ്യപിക്കുന്നവര്‍ ഏറെയാണ്. ഇവരെല്ലാം പിന്നീട് ഹോട്ടലുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തുന്നത് ശുചിത്വം പാലിക്കാതെയാണ്. നഗരത്തിലെ പൊതു ടോയ്‌ലറ്റുകളിലും മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നുണ്ട്. ദിനേനെ നൂറുകണക്കിനാളുകള്‍ എത്തുന്ന മദ്യവില്‍പന ശാലകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബാങ്കുകള്‍, വസ്ത്ര ശാലകള്‍, ഹോട്ടലുകള്‍, പോസ്റ്റ് ഓഫീസ്, തദ്ധേശ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നുണ്ട്. എന്നാല്‍ മദ്യലഹരിയില്‍ വൃത്തിഹീനമായ സാഹചര്യത്തിലുള്ളവര്‍ പിന്നീട് സ്വബോധത്തോടെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ എത്തുന്നത് ശുചിത്വം പാലിക്കാതെയാണ്. ഇത് രോഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കും. കൊവിഡ് 19 ഭീതി അകലുന്നത് വരേയെങ്കിലും ജീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന ആവശ്യമാണ് ഉയരുന്നത്. ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ബീവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചിടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."