വിലയില്ല; കൈതച്ചക്ക കര്‍ഷകര്‍ കടക്കെണിയിലേക്ക്
വടക്കാഞ്ചേരി: ചൂട് കനക്കുന്നതോടെ കുളിരേകാന്‍ പഴവര്‍ഗങ്ങള്‍ വിപണിയില്‍ സജീവം. പക്ഷേ കൈതച്ചക്കക്കും തണ്ണിമത്തനുമൊക്കെ ഇത്തവണ വില കുറവിന്റെ താരങ്ങളായി വിപണി നിറയുകയാണ്. കര്‍ഷകരുടെ പ്രതീക്ഷയത്രയും വിപണി തകര്‍ത്തുകളഞ്ഞു. ഉത്തരേന്ത്യന്‍ വിപണിയില്‍ പൈനാപ്പിള്‍ വേണ്ടാത്ത കാലമാണിത്. ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റി അയക്കല്‍ നിലച്ചതോടെ ടണ്‍ കണക്കിന് പൈനാപ്പിള്‍ കേരള വിപണിയിലേക്ക് ഒഴുകിയെത്തിയതോടെ വിപണിയില്‍ കര്‍ഷക കണ്ണീര്‍ മാത്രമാണ് ബാക്കി. കിലോഗ്രാമിന് 15 രൂപയില്‍ താഴെയാണ് കര്‍ഷകര്‍ക്ക് ലഭിയ്ക്കുന്ന വില. ഗവണ്‍മെന്റ് പ്രഖ്യാപിച്ച താങ്ങുവില 17 രൂപയാണ്. ഇത് നോക്കിയിരുന്നാല്‍ പൈനാപ്പിള്‍ കൂട്ടത്തോടെ ചീഞ്ഞ് പോകുമെന്നതാണ് സ്ഥിതി.
മണ്ഡലകാലവും അനുകൂല സീസണും പ്രതീക്ഷിച്ച് കേരളം മുഴുവന്‍ ഏക്കര്‍ കണക്കിന് സ്ഥലത്താണ് പൈനാപ്പിള്‍ കൃഷിയിറക്കിയത്. വില തകര്‍ച്ച കര്‍ഷകരെ കടകെണിയിലേക്കാണ് നയിച്ചത്. കുറഞ്ഞ നിരക്കോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് എത്തിയതും പൈനാപ്പിളിന് വിനയായി. സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്. തണ്ണിമത്തന് നാല് കിലോക്ക് 50 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."