HOME
DETAILS

മെക്‌സിക്കന്‍ കലയുടെ സാംസ്‌കാരികമൂല്യങ്ങള്‍

  
backup
March 15 2020 | 03:03 AM

mexican-art

 


കലാലാവണ്യത്തിന്റെ ഏറ്റവും പ്രസക്തമായ ശൈലി രൂപാത്മകതയെ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങളാണെന്ന് പുതിയ കാലത്തും കരുതുന്നു. ഭരണകൂടങ്ങള്‍ എത്രമാത്രം ഉല്‍പ്പതിഷ്ണുക്കളാണെന്നതാണ് കലാകാരന്മാരെ ആശങ്കാകുലരാക്കുന്നത്. ലാവണ്യശാസ്ത്രപരമായ കര്‍തൃത്വത്തിനും നീതിശാസ്ത്ര തത്വത്തിനുമെതിരായ പോരാട്ടങ്ങളുടെ വാര്‍ത്തകളാണ് കലാലോകത്ത് തലവാചകങ്ങളായി ഇപ്പോള്‍ നിറയുന്നത്. ഉത്തരാധുനികത കലയില്‍ സൃഷ്ടിച്ചെടുത്ത അരാഷ്ടീയവല്‍ക്കരണം മുതലാളിത്തത്തിന്റെ തന്ത്രപരമായ അടവുകളാണെന്ന് ഇന്ന് കലാകാരന്മാര്‍ തിരിച്ചറിയുന്നുണ്ട്. വൈറ്റ്‌നി മ്യൂസിയം ഓഫ് അമേരിക്കന്‍ ആര്‍ട്ട് എന്ന കലാകേന്ദ്രത്തില്‍ 'വിഡ അമേരിക്കാന' യെന്ന തലക്കെട്ടില്‍ നടക്കുന്ന കലാപ്രദര്‍ശനം ഈ ആശയം നിശിതമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് കലാലോകത്തിന് ആശാവഹമാണ്.


1925 മുതല്‍ നാല്‍പ്പത്തിയഞ്ചുവരെ മെക്‌സിക്കോയില്‍ നിലനിന്നിരുന്ന ആധുനികതാപ്രസ്ഥാനം സമകലീന ചിത്രകലയുടെ ചരിത്രത്തെ ഏതുവിധം സ്വാധീനിച്ചുവെന്ന അന്വേഷണം കൂടിയാണ് ഈ പ്രദര്‍ശനം മുന്നോട്ടുവയ്ക്കുന്നത്. ഗൗരവതരമായ നിരവധി കലാപ്രദര്‍ശനങ്ങള്‍ ലക്ഷ്യമിട്ടു വളര്‍ന്നുവരുന്ന 'വിഡ അമേരിക്കാന' യെന്ന സംഘമിപ്പോള്‍ അന്തര്‍ദേശീയ കലയില്‍ ഉടലെടുത്ത ആധുനികതാപ്രസ്ഥാനത്തില്‍ മെക്‌സിക്കോയുടെ സ്ഥാനമെന്താണെന്ന് അടയാളപ്പെടുത്താനുളള ചരിത്രപരമായ ദൗത്യം കൂടി ഏറ്റടുത്തിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാംസ്‌കാരിക ജീവിതത്തെ മെക്‌സിക്കോയുടെ സവിശേഷ സാംസ്‌കാരികാന്തരീക്ഷം എപ്രകാരം സ്വാധീനിച്ചുവെന്നും, അതോടൊപ്പം അവരുടെ കരകൗശമേഖലയില്‍ സംഭവിച്ച ലാവണ്യപരമായ മാറ്റത്തെയും, കലാകരന്മാരുടെ രാഷ്ടീയവല്‍ക്കരണത്തെയും, അബ്‌സ്ട്രാക്റ്റ് എക്‌സ്പ്രഷണിസമെന്ന കലാശൈലിയുടെ ഉത്ഭവത്തെയുമെല്ലാം അത് എങ്ങനെ സ്വാധീനിച്ചെന്നുളള അന്വേഷണത്തെയും അത് മുന്നോട്ട് കൊണ്ടുപോകുന്നു. ആ അര്‍ഥത്തില്‍ അമേരിക്കയുടെ കലാചരിത്രത്തെത്തന്നെ തിരുത്തിയെഴുതാന്‍ സാധ്യതയുളള ഒന്നായി ഈ പ്രദര്‍ശനം വിലയിരുത്തപ്പെടുന്നു. അതേസമയം അമേരിക്കയിലെ ഡല്ലാസ് മ്യൂസിയം ഓഫ് ആര്‍ട്‌സ് കലാചരിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രദര്‍ശനത്തിന്റ തിരക്കിലാണ്. മെക്‌സിക്കോയിലെ ചിത്രകാരികളെ ആസ്പദമാക്കിയുളള ഈ പ്രദര്‍ശനത്തിന് 'ഫ്‌ളോര്‍സ് മെക്‌സിക്കാന' എന്നാണവര്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത്. ചിക്കാഗോയിലെ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ സമാനമായ മറ്റൊരു പ്രദര്‍ശനവുമൊരുക്കിയിട്ടുണ്ട്. 'ഇന്‍ എ വാള്‍, ഇന്‍ എ ക്ലൗഡ്, ഇന്‍ എ ചെയര്‍' എന്ന ഈ പ്രദര്‍ശനത്തില്‍ 1940 നും എഴുപതിനുമിടയിലുളള മെക്‌സിക്കോയിലെ ആറു ചിത്രാകാരികളുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാഷണല്‍ ഗാലറി ഓഫ് ആസ്‌ത്രേലിയ അവരുടെ അടുത്ത പ്രദര്‍ശനം വിളംബരം ചെയ്തിരിക്കുന്നതും മെക്‌സിക്കോയെക്കുറിച്ചാണ്. അന്തര്‍ദേശീയ സാംസ്‌കാരിക മണ്ഡലത്തില്‍ മെക്‌സിക്കന്‍ വിപ്ലത്തിനുളള സ്വാധീനമെന്തെന്നതാണ് അവരുടെ പ്രദര്‍ശനംലക്ഷ്യം. സാന്‍ഫ്രാന്‍സിസ്‌കോ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് വരുന്ന നവംബര്‍ മാസത്തില്‍ നടത്തുന്ന പ്രദര്‍ശനം മെക്‌സിക്കോയിലെ പ്രശസ്ത ചിത്രകാരനായിരുന്ന ദീഗോ റീവേരയുടെ രണ്ട് ദശകങ്ങളിലെ രചനകളെ മാത്രം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. ഡി ഡോണ ഗാലറി ഈയിടെ രണ്ടാം ലോകയുദ്ധത്തില്‍ പലായനം ചെയ്ത മെക്‌സിക്കോയിലെ സര്‍റിയലിസ്റ്റ് ചിത്രകാരന്മാരുടെ സൃഷ്ടികളെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അത്തരമൊരു പ്രദര്‍ശനം തന്നെയാണ് അവരുടെയും ലക്ഷ്യമെന്ന് കലാലോകം കരുതുന്നു. ഫസ്റ്റ് മ്യൂസിയം ഉടന്‍ ഒരു സഞ്ചരിക്കുന്ന പ്രദര്‍ശമൊരുക്കുകയാണ്. അതില്‍ മെക്‌സിക്കോയിലെ എക്കാലത്തേയും താരമായി ഗണിക്കപ്പെടുന്ന ചിത്രകാരി ഫ്രിദ കാലൊയുടെ രചനകള്‍ കൂടാതെ മെക്‌സിക്കന്‍ ആധുനികതയിലെ രചനകള്‍ സൂക്ഷിച്ചിട്ടുളള ഴാകിന്റെയും നടാഷ ഗെല്‍മന്റെയും ശേഖരത്തിലെ സൃഷ്ടികളും മാത്രമേ ഉള്‍പ്പെടുത്തുന്നുളളു.


വൈറ്റ്‌നി ഗാലറിയുടെ കലാപരിചാരകയായ ബാര്‍ബറ ഹസ്‌കല്‍ പതിനാലു കൊല്ലം മുന്‍പാണ് 'വിഡ അമേരിക്കാന'യെന്ന പ്രദര്‍ശനം ഒരുക്കാന്‍ ആലോചിക്കുന്നത്. ഇക്കാലമത്രയും അതിനുളള തയ്യാറെടുപ്പിലായിരുന്നു അവര്‍. തന്റെ പ്രദര്‍ശനം നാളിതുവരെയുളള കലാചരിത്രത്തെ ഉടച്ചുവാര്‍ക്കുമെന്നുതന്നെ ബാര്‍ബറ ഹസ്‌കലിന് കരുതാന്‍ മാത്രം പ്രസക്തമാണതെന്ന് കലാചിന്തകന്മാര്‍ പറയുന്നു. അമേരിക്കയിലെ ചിത്രകാരന്മാര്‍ കലയ്ക്ക് നല്‍കിയ നിരവധി സംഭാവനകള്‍ കാണാതെ ഫ്രഞ്ച് ചിത്രകാരന്മാര്‍ക്ക് അമിത പ്രധാന്യം നല്‍കുകയാണ് കലാചരിത്രം ചെയ്തതെന്ന് അവര്‍ പരിതപിക്കുന്നു. തന്റെ പ്രദര്‍ശനം ആ പരമ്പരാഗത വിശ്വാസത്തെ തകര്‍ക്കാന്‍ പര്യാപ്തമാണെന്ന് ഹസ്‌കലിന് ആത്മവിശ്വാസമുണ്ട്.

അമേരിക്കയിലെ ആധുനികതയുടെ വക്താക്കളായിരുന്ന സ്റ്റ്യുവര്‍ട് ഡേവിസ്, മാന്‍ റേ, ചാള്‍സ് ഷീലര്‍ എന്നിവര്‍ യൂറോപ്പിലെ ആധുനികതയുടെ ജീവവായുവായി മാറിയ അവാങ് ഗാര്‍ദ് പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രചന നടത്തിയവരായിരുന്നു. മെക്‌സിക്കോയിലെ കലാകാരന്മാര്‍ ലോകത്തിന് നല്‍കിയ സംഭാവനകളെ ചെറുതാക്കി കാണിക്കുന്ന ചീത്ത പ്രവണതയെ ഹസ്‌കല്‍ പരിഹസിക്കുന്നു. 'ലോസ് ട്രസ് ഗ്രാന്റ്‌സ്' എന്നറിയപ്പെടുന്ന മെക്‌സിക്കോയിലെ ചുമര്‍ച്ചിത്രകലയുടെ ഭാഗമായിരുന്ന പ്രമുഖ ചിത്രകാരന്മാരായ ദീഗോ റിവേര, യോസ് ക്ലിമെന്റെ ഒറോസ്‌കോ, ഡേവിഡ് ആല്‍ഫ്രോ സിക്യൂറോസ് എന്നീ മെക്‌സിക്കന്‍ ചിത്രകാരന്മാര്‍ തങ്ങളുടെ ബൃഹത്തായ ചുമര്‍ച്ചിത്രങ്ങള്‍കൊണ്ടുതന്നെ അമേരിക്കയില്‍ സുപ്രസിദ്ധരായിരുന്നു. ഈ മൂന്ന് കലാകാരന്മാരും ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിലകൊളളുന്നവരായിരുന്നത് അമേരിക്കയിലെ ഭരണകൂടങ്ങളെ കോപാകുലരാക്കിയിരുന്നുവെങ്കിലും, അവരുടെ രചനകള്‍ തങ്ങളുടെ ദേശീയമായ സാംസ്‌കാരികത്തനിമകളെയും പാരമ്പര്യത്തേയും കൃത്യമായി പ്രതിഫലിപ്പിക്കുന്നവയായിരുന്നുവെന്ന് ഭരണകൂടം തിരിച്ചറിഞ്ഞിരുന്നു. അക്കാലത്തെ അമേരിക്കന്‍ സര്‍ക്കാര്‍ കലയെ ജനകീയവല്‍ക്കരിക്കാനും അതിന്റെ പാരസ്പര്യം നിലനിര്‍ത്താനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതിനായി പബ്ലിക് വര്‍ക്‌സ് ആര്‍ട് പ്രോജക്റ്റ് (ജണഅജ) എന്നൊരു പദ്ധതിക്ക് റൂസ്‌വെല്‍റ്റ് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി റിവേരയും ഒറോസ്‌കോയും സിക്യുറോസും അേമരിക്കയിലാകെ ചുറ്റിസഞ്ചരിച്ച് വ്യാപകമായി കലാരചന നടത്തുകയും പൊതു സമൂഹത്തില്‍ കലാസാക്ഷരതാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു. ഇത് അമേരിക്കയുടെ പൊതുമണ്ഡലത്തില്‍ കലയ്ക്ക് വലിയ പ്രസക്തിയുണ്ടാക്കിക്കൊടുത്തു.

പില്‍ക്കാലത്ത് അമൂര്‍ത്തകലയുടെ വക്താക്കളായി പരിണമിച്ച ജാക്‌സണ്‍ പൊള്ളാക്, ഫിലിപ് ഗുസ്തണ്‍ തുടങ്ങിയ ചിത്രകാരന്മാര്‍ അക്കാലത്ത് രൂപാത്മക ചിത്രങ്ങളുടെ രചനകളിലേര്‍പ്പെട്ടിരുന്ന ചിത്രകാരന്മാരായിരുന്നു. റിവേരയും ഒറോസ്‌കോയും സിക്യുറോസും തങ്ങളുടെ യത്രക്കിടയില്‍ പൊള്ളാക്കിനെയും ഗുസ്തണേയും സന്ദര്‍ശിച്ച് തങ്ങളോടൊപ്പം പങ്കുചേരാന്‍ ക്ഷണിച്ചു. ഈ പദ്ധതിയുടെ ഭാഗമായി 1940ല്‍ അമേരിക്കയിലെ ചിത്രകാരന്‍ ചാള്‍സ് വൈറ്റും എലിസബത്ത് കാറ്റ്‌ലെറ്റും മെക്‌സിക്കോ സന്ദര്‍ശിച്ചു. അവിടെ സിക്യുറോസ് അവര്‍ക്ക് മെക്‌സിക്കോയുടെ കലാചരിത്രം മനസിലാക്കാന്‍ സൗകര്യം നല്‍കി.


ഡല്ലാസ് മ്യൂസിയത്തിലെ ലാറ്റിന്‍ അമേരിക്കന്‍ കലയുടെ പരിചാരകനായ മാര്‍ക് കാസ്‌ത്രോ പറയുന്നത് കലയിലെ ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ തലവാചകം മെക്‌സിക്കന്‍ ആധുനികതയുടെ സവിശേഷത തന്നെയാണെന്നാണ്. അമേരിക്കയിലെ ഒട്ടുമിക്ക കലാകേന്ദ്രങ്ങളിലും മെക്‌സിക്കോയിലെ ആധുനിക കലയുടെ നിരവധി പ്രതിനിധാനങ്ങള്‍ ഇന്ന് കാണാനാവുന്നുണ്ട്. റിവേര, കാലോ, എന്നിവരുടെയും അവരുടെ സമകാലികരുടേയും രചനകള്‍ക്ക് ഇന്ന് അമേരിക്കയില്‍ കൈവന്നിരിക്കുന്ന അപൂര്‍വമായ സ്വീകാര്യത മെക്‌സിക്കന്‍ കലയ്ക്ക് അമേരിക്കയുടെ സാംസ്‌കാരിക ജീവിതത്തെ ഉത്തേജിപ്പിക്കാന്‍ നിഷ്പ്രയാസം സാധിക്കുന്നുണ്ടെന്ന സത്യത്തെയാണ് അനാവരണം ചെയ്യുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മെക്‌സിക്കോയിലെ കലയേയും കരകൗശലവിദ്യയേയും മറ്റും പഠിക്കാന്‍ അവിടെയെത്തിയ അമേരിക്കക്കാരായ ചിത്രകാരന്മാരന്മാരായ ആനി ആല്‍ബര്‍സ്, ഷീല ഹിക്‌സ്, റൂത്ത് അസാവാ തുടങ്ങിയവരുടെ സംഘത്തിന് പുതിയ രചനകള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ഒട്ടേറെ പ്രചോദനാത്മക ഘടകങ്ങള്‍ സ്വാംശീകരിക്കാന്‍ സാധിച്ചതായി അവര്‍ രേഖപ്പെടുത്തുന്നു. മെക്‌സിക്കോയിലെ കുട്ടനിര്‍മാണരീതി, നെയ്ത്തുവിദ്യ, ചവിട്ടി മെടച്ചില്‍ തുടങ്ങിയ ശക്തമായ പരമ്പരാഗത കരകൗശല സൂത്രങ്ങള്‍ തങ്ങള്‍ക്ക് ആശയപരമായി പുതിയ തുറസ്സുകള്‍ നല്‍കിയതായി അവര്‍ അവകാശപ്പെടുന്നു. മെക്‌സിക്കോയിലെ അബ്‌സ്റ്റ്രാക്റ്റ് എക്‌സ്പ്രഷണിസ്റ്റ് ശൈലിയിലുളള ചിത്രങ്ങള്‍ അതിശയിപ്പിക്കുംവിധം വിപ്ലവകരമായ പരീക്ഷണങ്ങളാണ് നിര്‍വഹിച്ചിട്ടുളളതെന്ന് അവര്‍ നിരീക്ഷിച്ചു. ഇതെല്ലാം വ്യക്തമാക്കുന്നത് സ്വന്തമായൊരു കലാചരിത്രമില്ലാത്ത അമേരിക്ക അതുണ്ടായിരുന്ന ലാറ്റിനമേരിക്കയുടെ സാംസ്‌കാരിക പാരമ്പര്യത്തെ കടമെടുത്ത് സ്വന്തം നട്ടെല്ല് പണിയാനുളള തത്രപ്പാടിലാണെന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago