കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നു: ബൃന്ദ കാരാട്ട്
ആറ്റിങ്ങല്‍: മഹാത്മാഗാന്ധിയുടെ മൂല്യങ്ങളെ തള്ളിപ്പറയുകയും അദ്ദേഹത്തെ ഇല്ലാതാക്കുകയും ചെയ്തവരാണ് രാജ്യം ഭരിക്കുന്നതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ വിഷലിപ്തമായ രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ മതേതരത്വത്തെയും സാമൂഹികനീതിയെയും തകര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്നും സി.പി.എം പോളിറ്റ്ബ്യുറോ അംഗം ബൃന്ദാകാരാട്ട് പറഞ്ഞു. മതനിരപേക്ഷ ഇന്ത്യ പുരോഗമന കേരളം എന്ന മുദ്രാവാക്യമുണര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവസാക്ഷ്യം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്തിന്റെ തീഷ്ണമായ സ്വാതന്ത്യ സമരത്തില്‍നിന്നും ഒളിച്ചോടിയ നേതാക്കളുടെ പാര്‍ട്ടിയായ ബി.ജെ.പിയാണ് ദേശീയത പഠിപ്പിക്കുന്നത്. നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കരിനിയമം നടപ്പാക്കുകയാണ്. ബി.ജെ.പിയുടെ ഭരണം രാജ്യത്തിന് ഭീഷണിയാണ്. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി സുപ്രിംകോടതിയെപ്പോലും വെല്ലുവിളിക്കുകയാണ്. രാഹുല്‍ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ ശബരിമല വിധിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ തയാറായില്ല. കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ചോദിച്ച രാഹുല്‍ കേരളത്തെക്കുറിച്ച് പഠിച്ചുവേണം സംസാരിക്കാന്‍. യുപിയില്‍ പ്രസംഗിക്കുവാനുള്ള കാര്യമാണ് കേരളത്തില്‍ രാഹുല്‍ പറഞ്ഞതെന്നും, ഇത് പ്രസംഗം മാറിയതിനാലാകാമെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഷിനു തങ്കന്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ് അനൂപ്, ഐ,ബി സതീഷ് എം.എല്‍.എ , സുരേഷ് ബാബു, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. രാമു, എസ്. ലെനിന്‍, ആര്‍. സുഭാഷ്, മധു മുല്ലശ്ശേരി, എം.ബി ദിനേശ്, എം. അജിത്, വിധീശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."