HOME
DETAILS

കേരളത്തില്‍ നിയമം പഠിക്കാം

  
backup
March 15 2020 | 07:03 AM

law-entrance-2020


തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സര്‍ക്കാര്‍ ലോ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും 2020-21 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി ,ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രില്‍ 26ന് നടക്കും. കേരള എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തിവരുന്ന പ്രവേശന പരീക്ഷ വഴിയാണ് (KLEE) കോളേജുകളില്‍ പ്രവേശനം നല്‍കുന്നത് .

യോഗ്യത: അപേക്ഷകന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ, പ്ലസ്ടു പരീക്ഷയോ പാസായിരിക്കണം. അവസാന പരീക്ഷയെഴുതുന്നവര്‍ക്കും പ്രവേശന പരീക്ഷയെഴുതാം. എന്നാല്‍ പ്രവേശന സമയത്ത് പരീക്ഷ പാസായതിന്റെ രേകകള്‍ ഹാജരാക്കണം. ത്രിവത്സര കോഴ്‌സിന് ബിരുദം ആണ് യോഗ്യത.
പൊതുവിഭാഗത്തിലുളളവര്‍ 45 ശതമാനം, പട്ടികജാതിവര്‍ഗത്തില്‍പ്പെടുന്നവര്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകന്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ 17 വയസ് തികഞ്ഞിരിക്കണം. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയില്ല.
സാധാരണ നിയമപഠന പ്രവേശന പരീക്ഷകളെ അപേക്ഷിച്ച് കൂടുതല്‍ ലളിതമാണ് ഗഘഋഋ. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷനാണ് KLEE നടത്തുന്നത്. സര്‍ക്കാര്‍ ലോ കോളജുകളില്‍ ഒഴിവു വരുന്ന സംവരണ സീറ്റുകളിലേക്ക് പ്രവേശനം നേടണമെങ്കില്‍ KLEE പരീക്ഷ എഴുതിയിരിക്കണം.
പരീക്ഷ: 3yr LLB 2020 ഏപ്രില്‍ 25,
5്യൃ ഘഘആ 2020 ഏപ്രില്‍ 26 തിയതികളിലാണ്.

അപേക്ഷ: സമര്‍പ്പിക്കാനുള്ള കാലാവധി: മാര്‍ച്ച് 18നു വൈകീട്ട് 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 685 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 345 രൂപയുമാണ് അപേക്ഷാ ഫീസ്.
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്: www.ceekerala.gov.in രണ്ട് മണിക്കൂറാണ് പ്രവേശന പരീക്ഷ. മാര്‍ച്ച് 18 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം.
ഹെല്‍പ്‌ലൈന്‍ നമ്പര്‍ 0471 2525300

സിലബസ്
1. ജനറല്‍ ഇംഗ്ലീഷ്
2. പൊതുവിജ്ഞാനം
3. ഗണിതം
4. മാനസികശേഷി
5. നിയമ പഠനം

പരീക്ഷാ രീതി
മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒബ്ജക്ടീവ് പരീക്ഷ. അതില്‍ ജനറല്‍ ഇംഗ്ലീഷ് 65 മാര്‍ക്കിനും പൊതുവിജ്ഞാനം 65 മാര്‍ക്കും നിയമ അഭിരുചി 70 മാര്‍ക്കിനും. ഒ.എം.ആര്‍ ഉത്തരക്കടലാസില്‍ നാല് ഉത്തരങ്ങളോടുകൂടിയ ചോദ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഉത്തരം മാര്‍ക്ക് ചെയ്യണം. ഓരോ ശരിയുത്തരത്തിനും 3 മാര്‍ക്ക് വീതം ലഭിക്കും.
തെറ്റായ ഉത്തരത്തിന് 1 മാര്‍ക്ക് നഷ്ടപ്പെടും. ഒന്നില്‍ കൂടുതല്‍ ഉത്തരം എഴുതിയാലും തെറ്റായ ഉത്തരമായേ പരിഗണിക്കു.
പരീക്ഷാ കേന്ദ്രങ്ങള്‍
1. തിരുവനന്തപുരം
2. ആലപ്പുഴ
3. കോട്ടയം
4. എറണാകുളം
5. തൃശൂര്‍
6. കണ്ണൂര്‍
7. മലപ്പുറം

ക്ലാറ്റ് 2020: മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം


രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റി(ക്ലാറ്റ്)ന് അപേക്ഷിക്കാം. മേയ് 10നാണ് പരീക്ഷ.
ദേശീയ നിയമ സര്‍വകലാശാലകള്‍: ബെംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ലഖ്‌നൗ, പഞ്ചാബ്, പട്‌ന, കൊച്ചി, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പുര്‍, ഹരിയാണ എന്നിവിടങ്ങളിലെ നിയമ സര്‍വകലാശാലകളിലേക്കാണ് പ്രവേശനം
പ്രവേശന യോഗ്യത: യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, ഉയര്‍ന്ന പ്രായപരിധിയില്ല.
യു.ജി. പ്രോഗ്രാം പ്രവേശനത്തിന് 10+2തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം)തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം. പി.ജി. പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗത്തിന് 45 ശതമാനം)തത്തുല്യ ഗ്രേഡോടെയുള്ള എല്‍എല്‍.ബി.തത്തുല്യ യോഗ്യത വേണം.
2020 ഏപ്രില്‍മേയ് മാസങ്ങളില്‍ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം
സിലബസിനും ക്ലാറ്റ് രജിസ്‌ട്രേഷനും consortiumofnlus.ac.in സന്ദര്‍ശിക്കുക. മാര്‍ച്ച് 31 രാത്രി 11.59 വരെ രജിസ്റ്റര്‍ ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago