അണഞ്ഞത് തലശ്ശേരിയുടെ ആത്മീയ ചൈതന്യം
തലശ്ശേരി: സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും തലശ്ശേരി ഉള്‍പ്പടെ നിരവധി മഹല്ലുകളുടെ ഖാസിയുമായ അയനിക്കാട് കെ.പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം നിരവധി മഹല്ലുകളെ കണ്ണീരിലാഴ്ത്തി.
സമൂഹത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളും സംശുദ്ധമായ ജീവിത രീതിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ഖാസി പരമ്പരയിലെ കണ്ണിയായിരുന്ന മുഹമ്മദ് മുസ്‌ലിയാരുടെ ആകസ്മിക വിയോഗം തലശ്ശേരിക്കാര്‍ക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയത്. സൗമ്യതയിലും സ്‌നേഹദുരമായ പെരുമാറ്റത്തിലും വാക്കുകളില്‍ നര്‍മ്മം ചാലിച്ച സംഭാഷണ ശൈലിയിലും ഏതു പ്രശ്‌നത്തെയും ചിരിച്ചു നേരിടുന്ന മഹത് വ്യക്തിത്വമാണ് അയനിക്കാട് മുസ്‌ലിയാരിലൂടെ അണയുന്നത്. ആഴമേറിയ വ്യക്തി ബന്ധങ്ങള്‍, സഹജീവികളോടുള്ള സഹിഷ്ണുത, വിനയം, സര്‍വോപരി എതിര്‍ അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കത അതാണ് തലശേരിക്കാര്‍ക്ക് ഉസ്താദ് പ്രിയപ്പെട്ടവനായത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും തീര്‍ക്കാനാത്ത പ്രശ്‌നങ്ങള്‍ അവസാനം ഒരു പുഞ്ചിരിയില്‍ തീര്‍ക്കാന്‍ കഴിഞ്ഞ മത പണ്ഡിതനായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍.
തലശ്ശേരിയില്‍ മാത്രം വിദേശികളടക്കമുള്ളവരുടെ ആയിരക്കണക്കിന് നിക്കാഹിന് കാര്‍മ്മികത്വം വഹിച്ച പണ്ഡിതനായിരുന്നു. വൈജ്ഞാനിക സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ സ്തുതിര്‍ഹമായ സംഭാവനകള്‍ അര്‍പ്പിച്ച മഹത് വ്യക്തിത്വം കൂടിയാണ്. സ്വദേശമായ പയ്യോളി അയനിക്കാട്, തലശേരി, എടക്കാട്, കോട്ടക്കല്‍, പുന്നോല്‍ തുടങ്ങിയ നിരവധി മഹല്ലുകളുടെ ഖാസിയായും, കോട്ടക്കല്‍, പാനൂര്‍ എന്നിവിടങ്ങളില്‍ മുദരിസായും സേവനമനുഷ്ടിച്ച മുഹമ്മദ് മുസ്‌ലിയാര്‍ യുവാക്കള്‍ക്കിടയില്‍ മതാവേശവും ധാര്‍മിക അവബോധവും ഉണര്‍ത്തിയ
മുഖ്യവാഹകനായ പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരിലൂടെ നഷ്ടമാകുന്നത്.
അനൈക്യത്തെ അതിശക്തമായി പ്രതിരോധിച്ച് മൈത്രിയുടെയും സൗഹാര്‍ദ്ദത്തിന്റെയും പതാക വാഹകനായി ഭിന്നിപ്പിന്റെ പഴുതുകളടച്ചു കളഞ്ഞ മുഹമ്മദ് മുസ്‌ലിയാര്‍ പ്രഗല്‍ഭനായ അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാരുടെ സഹോദരന്‍ ഖാദര്‍ മുസ്‌ലിയാരുടെ പുത്രനും ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ പൗത്രനുമാണ്. വെല്ലൂര്‍ ബാക്കിയാത്തുസ്സാലിഹാത്ത അറബിക് കോളജില്‍ നിന്നും എം.എഫ്.ബി ബിരുദം നേടിയ ഉസ്താദ് നിരവധി പള്ളികളുടെയും മദ്‌റസകളുടെയും ഭാരവാഹി കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."