HOME
DETAILS
MAL
കോവിഡ് 19: സഊദിയിലെ ഇന്ത്യൻ എംബസി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു
backup
March 16 2020 | 05:03 AM
റിയാദ്: സഊദിയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി സഊദിയിലെ ഇന്ത്യൻ എംബസി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലെ പാസ്പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങൾ എംബസി അടച്ചു. റിയാദിലെ ഉമ്മുൽ ഹമാം, ബത്ഹ, ദമാം, അൽബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള പാസ്പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങളാണ് അടച്ചത്. തിങ്കളാഴ്ച മുതൽ മാസം 31 വരെയാണ് അവധി പ്രഖ്യാപിച്ചത്.
പാസ്പോർട്ട് പുതുക്കൽ, പുതിയതിന് അപേക്ഷിക്കൽ, വിസയ്ക്ക് അപേക്ഷിക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങളും കോൺസുലർ സേവനങ്ങളും ഈ കാലയളവിൽ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതല്ല. എന്നാൽ അടിയന്തര ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക കോൺസുലർ സർവീസ് അത്യാവശ്യമായി വന്നാൽ റിയാദിലെ ഉമ്മുൽ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു.
നേരത്തെ, ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ സഊദിയുടെ വിവിധ ഭാഗങ്ങളിൽ നടത്താറുള്ള പതിവ് കോൺസുലർ സന്ദർശന പരിപാടികളും നിർത്തി വെച്ചിരുന്നു. ഹുഫൂഫ്, ഹഫർ അൽബാത്വിൻ, വാദി് അൽദവാസിർ, അറാർ, സകാക്ക, അൽജൗഫ്, അൽഖഫ്ജി, അൽഖുറയാത്ത് എന്നിവിടങ്ങളിലെ പതിവ് സന്ദർശന പരിപാടികളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."