HOME
DETAILS
MAL
കനകദുര്‍ഗയുടെ ആവശ്യത്തില്‍ അനേ്വഷണത്തിന് ഉത്തരവ്
backup
February 02 2019 | 18:02 PM
മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗയുടെ ആവശ്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്.
കമ്മിഷന് അംഗം കെ. മോഹന്‍കുമാറാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയത്. കനകദുര്‍ഗ നല്കിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 14ന് കേസ് പരിഗണിക്കും. ജനുവരി 15ന് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവിന്റെ മാതാവ് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സതേടി തിരികെയെത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുന്ന നിലയിലാണ് കണ്ടതെന്നും താന്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഭര്‍ത്താവ് വീട് പൂട്ടി രണ്ട് മക്കളുമായി കടന്നതായും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."