HOME
DETAILS

സംസ്ഥാന ബജറ്റ് കേരളത്തെ നശിപ്പിച്ചു: കെ. ശങ്കരനാരായണന്‍

  
backup
February 02 2019 | 18:02 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-2

 

കോഴിക്കോട്: സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ നശിപ്പിക്കുകയും ചതിക്കുകയും ചെയ്തുവെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍.


ജനശ്രീ സുസ്ഥിര വികസന മിഷന്‍ 12ാം വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് ശ്രീനാരായണ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്താം ബജറ്റിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി എന്തു ബന്ധമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം.
പത്തുശതമാനം നികുതി വരുമാനവും 17 ശതമാനം ചെലവും വരുമെന്നാണ് ധനമന്ത്രി പറയുന്നത്.


ബജറ്റില്‍ പ്രഖ്യാപിച്ച 55,000 കോടി രൂപയുടെ ആകാശ റെയില്‍പാത തോമസ് ഐസകിന്റെ ദിവാസ്വപ്നമല്ലെന്നും മരണസ്വപ്നമാണെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 49 ശതമാനം മാത്രമേ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.


കോടികളുടെ നികുതി പിരിച്ചെടുക്കാനുണ്ടെന്നാണ് പറയുന്നത്. വന്‍കിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും വേണ്ട സമയത്ത് നികുതി പിരിച്ചെടുക്കാതെ നികുതി ചോര്‍ച്ച പരിഹരിക്കുമെന്ന് ജനങ്ങളോട് പറയാന്‍ നാണവും മാനവുമുള്ളവര്‍ കുളിച്ച കുളത്തിലെങ്കിലും കുളിച്ച ഒരു ധനമന്ത്രിക്ക് ആവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ശതമാനം പ്രളയസെസ് നല്ലതാണ്. എന്നാല്‍ പ്രളയസെസ് ഏര്‍പ്പെടുത്തുമ്പോള്‍ വില വര്‍ധനവുണ്ടാവില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago