HOME
DETAILS

ഗള്‍ഫില്‍ ആദ്യ കൊവിഡ് 19 മരണം ബഹ്‌റൈനില്‍

  
backup
March 16, 2020 | 9:04 AM

coronavirus-first-death-from-virus-in-bahrain-2020

മനാമ: കൊവിഡ് 19 ബാധിച്ച്  ജിസിസി രാഷ്ട്രങ്ങളില്‍ ആദ്യമരണം ബഹ്റൈനില്‍ റിപ്പോർട്ട് ചെയ്തു. 65കാരിയായ ബഹ്റൈന്‍ പൗരയാണ്  ഐസലേഷന്‍ വാര്‍ഡില്‍ വെച്ച് മരണപ്പെട്ടത്.

വൈറസ് ബാധയ്ക്ക് മുന്‍പ് തന്നെ ഇവര്‍ക്ക് മറ്റു രോഗങ്ങളുമുണ്ടായിരുന്നതായാണ് വിവരം. ഇവരുടെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളില്‍ മോശമായി തുടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ബഹ്റൈനില്‍ എത്തുന്നതിനു മുന്പെ ഇറാനില്‍ വെച്ചാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കു മുന്പ് കണക്ടഡ് വിമാനത്തില്‍ ബഹ്‌റൈനിലെത്തിയ ഇവരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടന്ന പരിശോധനയിലാണ് വൈറസ് ബാധയേറ്റ് ഗുരുതരാവസ്ഥയിലെത്തിയത് തിരിച്ചറിഞ്ഞത്. ഇക്കാരണത്താല്‍ പ്രത്യേക പരിചരണവും നിരീക്ഷണവും ഇവര്‍ക്കുണ്ടായിരുന്നു.

ബഹ്റൈനില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു പേരില്‍ ഒരാളായിരുന്നു മരണപ്പെട്ട സ്ത്രീ. ഇവരുടെ മരണത്തില്‍ ആരോഗ്യ വകുപ്പ് കുടുംബത്തെ അനുശോചനമറിയിച്ചു. ഈ സ്ത്രീ ബഹ്റൈനില്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ആശങ്കവേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ചികിത്സയിലുള്ള കൊറോണ രോഗികളിൽ ഒരാള്‍ ഒഴികെ മറ്റാരുടെയും നില ഗുരുതരമല്ല. ഇതുവരെ ബഹ്‌റൈനില്‍ കൊവിഡ് 19 ടെസ്റ്റ് നടന്നത് 12131 പേരിലാണ്. ഇവരില്‍ 11988 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗ ബാധിതരുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍
പൊതുജനങ്ങള്‍ക്കറിയാനുമായി www.moh.gov.bh/COVID19 എന്ന വെബ്‌സൈറ്റും ബഹ്റൈന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിസിസിയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്- ഡല്‍ഹി മുഖ്യമന്ത്രി /Delhi Red Fort Blast

National
  •  13 days ago
No Image

അവൻ ഒറ്റക്ക് ടീമിനെ വിജയിപ്പിച്ചു, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല: ഗാംഗുലി

Cricket
  •  13 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  13 days ago
No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  13 days ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  13 days ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  13 days ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  13 days ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  13 days ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  13 days ago