HOME
DETAILS

കോവിഡ് 19; കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സഊദി

  
backup
March 16, 2020 | 11:53 AM

covid-19-strong-restriction-in-saudi-2

ജിദ്ദ: സഊദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചതോടെ കടുത്ത നിയന്ത്രങ്ങളും നടപടികളുമായി സഊദി സർക്കാർ. 16 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയാണ് അവധി. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി.


പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും നിര്‍ദേശം നല്‍കി. എല്ലാ ഉത്തരവുകളും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.
ഇതിനു പുറമേ രാജ്യത്തെ മുഴുവന്‍ ഷോപ്പിംഗ് മാളുകളും കമേഴ്ഷ്യൽ കോംപ്ലക്സുകളും താൽക്കാലികമായി അടയ്ക്കുന്നതിന് അധികൃതർ നിർദ്ദേശം നൽകി.

ഇവിടങ്ങളിലെ ഭക്ഷണം ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഫാര്‍മസികള്‍ക്കും അടച്ചിടാനുള്ള ഉത്തരവ് ബാധകമല്ല.ഷോപ്പിങ് കോംപ്ലക്സുകളിലെ ഭക്ഷണത്തിന്റേതല്ലാത്ത ഒരു സ്ഥാപനവും തുറക്കാന്‍ പാടില്ല. എന്നാല്‍ ഷോപ്പിങ് കോംപ്ലക്സുകളിലല്ലാതെ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം.ഭക്ഷണം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും നേരിട്ട് ഭക്ഷണം കഴിക്കുന്നത് വിലക്കി പാര്‍സല്‍ സംവിധാനം മാത്രമായി അനുവാദം നൽകി. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവക്കെല്ലാം ഈ നിബന്ധന ബാധകമാണ്. വൃത്തിഹീനമായ സാഹചര്യങ്ങൾ അനുവദിക്കില്ല.


ഇന്ത്യയടക്കം 50 രാജ്യങ്ങളിൽ നിന്ന് സഊദി അറേബ്യയിലേക്കുള്ള കപ്പൽ സർവീസുകളും നിർത്തിവെക്കാൻ തീരുമാനം. കൊറോണ വൈറസ് വ്യാപന ഭീഷണിയുള്ളതിനാലാണ് തീരുമാനമെന്ന് തുറമുഖ അതോറിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഇറാഖ്, ലബനാൻ, ഇറാഖ് ചൈന തുടങ്ങി 50 രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്കാണ് വിലക്കുള്ളത്. എന്നാൽ ചരക്ക്, വ്യാപാര നീക്കത്തിന്റെ ഭാഗമായുള്ള കപ്പലുകൾക്ക് വിലക്കില്ല.


അതേ സമയം 15 പേർക്കാണ് കഴിഞ്ഞ ദിവസം പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 118 ആയി ഉയർന്നു. അതിനിടെ രോഗബാധിതരിൽ ഒരാൾ കൂടി മോചിതനായി. ഇതോടെ രോഗം സുഖമായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം കണ്ടെത്തിയ രോഗബാധകളിൽ ഏഷ്യൻ വംശജരും ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത.

ഇതുവരെ കണ്ടെത്തിയ 118 രോഗബാധകളിൽ ഒരു ബംഗ്ലാദേശ് പൗരനൊഴികെ മറ്റുള്ളവരെല്ലാം സഊദി പൗരൻമാരും അറബ് വംശജരും യൂറോപ്യൻ പൗരന്മാരുമായിരുന്നു.കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയവരിൽ ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളും ഉൾപ്പെടുന്നു. സാധാരണ ജനങ്ങളിലേക്കും രോഗവ്യാപനം വിപുലമാകുന്നു എന്ന സന്ദേശമാണ് അധികൃതർക്ക് ഇതിൽ നിന്നും ലഭിച്ചത്.


ഇതോടെ രാജ്യത്തെങ്ങും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാധാരണക്കാരുൾപ്പെടെ കൂടുതൽ പേർക്ക് രോഗം വ്യാപിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്.


അതിനിടയിൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കിൽ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സഊദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ ശൈഖ്. പകർച്ചവ്യാധികൾ പിടിപെട്ടവർ പള്ളികളിലേക്ക് നിസ്കാരങ്ങൾക്ക് പോകരുതെന്നാണ് ഇസ്ലാമിക പണ്ഡിതന്മാരുടെ നിലപാട്. രോഗം പടരുമോ എന്ന ഭയമുള്ളവരും പള്ളികളിലേക്ക് പോവേണ്ടതില്ലെന്നും അത്തരക്കാർക്ക് വീടുകളിൽവെച്ച് നിസ്കരിക്കാവുന്നതാണെന്നും പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു. തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെ റിയാദിലെ ഉമ്മുൽ ഹമാം, ബത്ഹ, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള പാസ്‍പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്.


പാസ്‍പോർട്ട് പുതുക്കൽ, പുതിയതിന് അപേക്ഷിക്കൽ, വിസയ്ക്ക് അപേക്ഷിക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ ഒരുവിധ കോൺസുലർ സേവനങ്ങളും ഈ കാലയളവിൽ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതല്ല. എന്നാൽ അടിയന്തര ഘട്ടത്തിൽ ഏതെങ്കിലും പ്രത്യേക കോൺസുലർ സർവീസ് അത്യാവശ്യമായി വന്നാൽ ഉമ്മുൽ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താറുള്ള പതിവ് കോൺസുലർ സന്ദർശന പരിപാടികൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ നിർത്തിവെച്ചിരുന്നു. ഹൊഫൂഫ്, ഹഫർ അൽബാത്വിൻ, വാദി് അൽദവാസിർ, അറാർ, സകാക്ക, അൽജൗഫ്, അൽഖഫ്ജി, അൽഖുറയാത്ത് എന്നിവിടങ്ങളിലെ നിശ്ചിത ഇടവേളകളിൽ നടത്തുന്ന പതിവ് സന്ദർശന പരിപാടികളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചത്.


അതിനിടെ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് നിര്‍ത്തി. റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസ്സമില്ല. മറ്റു തൊഴില്‍ വിസകള്‍, എല്ലാതരം സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിന് ചൊവ്വ മുതല്‍ അടുത്ത അറിയിപ്പ് വരെ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് കോണ്‍സുലേറ്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കയച്ച കുറിപ്പില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  12 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  12 days ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  12 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  12 days ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  12 days ago
No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  12 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  12 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  12 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  12 days ago