HOME
DETAILS
MAL
റിയാദ് നഗരസഭ നാളെ മുതൽ ഹാന്‍ഡ് സാനിറ്റേസറുകള് സൗജന്യമായി നൽകും
backup
March 17 2020 | 00:03 AM
റിയാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളൂടെ ഭാഗമായി
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പള്ളികളിലും സിഗ്നലുകളിലുമടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിയാദ് നഗരസഭ ഹാന്‍ഡ് സാനിറ്റേസറുകള് സൗജന്യമായി വിതരണം ചെയ്യും. നാളെ (ചൊവ്വ) മുതലാണ് വിതരണം. നഗരസഭ സ്വന്തം ലാബുകളില്‍ തയ്യാറാക്കിയ സാനിറ്റേസറിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുണ്ട്. രോഗ പ്രതിരോധത്തിനായി കൈകൾ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. നേരത്തെ വിപണിയിൽ സുലഭമായിരുന്ന സാനിറ്റൈസർ ഇന്ന് ചുരുക്കം സ്ഥാപനങ്ങളിൽ മാത്രമാണ് ലഭ്യമാവുന്നത്. വിലയും കൂടുതലാണ്. ഈയൊരവസ്ഥയിലാണ് റിയാദ് നഗരസഭയുടെ മാതൃകാപരമായ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."