ഏറ്റവും വലിയ പകര്‍ച്ചവ്യാധി തെറ്റായ അറിവുള്ള ഡോക്ടര്‍മാര്‍: ഡോ. അസീം മല്‍ഹോത്ര
കീറ്റോ ഡയറ്റിനെക്കുറിച്ചറിയാന്‍ എത്തിയത് നൂറു കണക്കിന് ആളുകള്‍
കോഴിക്കോട്: കീറ്റോ ഡയറ്റ് എന്ന ഭക്ഷണരീതിയെക്കുറിച്ച് അനുഭവിച്ചും കേട്ടുമറിഞ്ഞ് കോഴിക്കോട്ടെ മെഗാ സമ്മിറ്റിലേക്കെത്തിയത് 1400 പേര്‍. ഒരു പകല്‍ നീണ്ട പരിപാടിയില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ബ്രിട്ടനിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്ര, ഡല്‍ഹിയില്‍ നിന്നുള്ള ഡോ. അഞ്ജലി ഹൂഡ, തമിഴ്‌നാട്ടിലെ പാലിയോവക്താവായ ശങ്കര്‍ജി എന്നിവര്‍ സംസാരിച്ചു.
ഇന്നത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി തെറ്റായ അറിവുള്ള ഡോക്ടര്‍മാരും രോഗികളുമാണെന്ന് ഡോ. അസീം മല്‍ഹോത്ര പറഞ്ഞു. 2015 ജൂണിലെ മെഡിക്കല്‍ ജേര്‍ണല്‍ ഓഫ് ഓസ്‌ട്രേലിയയിലെ പഠനത്തില്‍ സ്റ്റാറ്റിന്‍ മരുന്ന് കഴിച്ചിരുന്നുവെങ്കില്‍ ഓസ്‌ട്രേലിയയിലെ 29,000 രോഗികളെ 2014ല്‍ മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ തൊട്ടടുത്ത മാസം ഈ ജേര്‍ണലിലെ പത്രാധിപ സമിതിയില്‍ നിന്ന് 17പേര്‍ രാജിവച്ചു. സ്റ്റാറ്റിന്‍ കമ്പനികളില്‍ നിന്ന് മുഖ്യ പത്രാധിപര്‍ വന്‍ തുക കൈപറ്റിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. സ്റ്റാറ്റിന്‍ ഒരു തെറ്റായ ജീവന്‍ രക്ഷാ മരുന്നാണെന്ന അറിവ് ജനങ്ങള്‍ക്ക് നല്‍കിയതിനുള്ള പ്രതിഫലമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ മാത്രം യു.കെയില്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ മരുന്നുകളാണ് രോഗികള്‍ക്ക് അനാവശ്യമായി നിര്‍ദേശിക്കപ്പെട്ടത്. അമേരിക്കയിലെ കാര്‍ഡിയോളജിസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 43 ശതമാനം ആന്‍ജിയോപ്ലാസ്റ്റികളും അനാവശ്യമായിരുന്നു. മരുന്നുകളെകൊണ്ട് ജനങ്ങളെ ആരോഗ്യവാന്‍മാരാക്കുക സാധ്യമല്ലെന്നും സത്യസന്ധനായ ഒരു ഡോക്ടര്‍ക്ക് ഈ പരിതസ്ഥിതിയില്‍ ചികിത്സിക്കാന്‍ സാധ്യമല്ലാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1977ല്‍ അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച നിര്‍ദേശങ്ങളനുസരിച്ചുള്ള ഭക്ഷണ രീതിയാണ് നാം പിന്തുടരുന്നത്. അതൊരു തെറ്റായ നിര്‍ദേശമായിരുന്നുവെന്ന് ഇന്ന് സമ്മതിക്കുന്നു. കൂടുതല്‍ അന്നജങ്ങളും കുറഞ്ഞ അളവില്‍ മാത്രം കൊഴുപ്പും കഴിക്കണമെന്നുമുള്ള വൈദ്യശാസ്ത്ര കല്‍പന തെറ്റായിരുന്നുവെന്ന് കാലം സാക്ഷ്യപ്പെടുത്തിയതായി കണക്കുകള്‍ ഉദ്ധരിച്ച് ഡോ. അസീം മല്‍ഹോത്ര ചൂണ്ടിക്കാട്ടി.
കീറ്റോ ഡയറ്റ് പിന്തുടരുന്ന പി.ടി. എ റഹീം എം.എല്‍. എ തന്റെ അനുഭവം വിവരിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് അധ്യക്ഷനായി. ഡല്‍ഹിയില്‍ നിന്നുള്ള ഡോ. അഞ്ജലി ഹൂഡ, തമിഴ് നാട്ടിലെ പാലിയോവക്താവായ ശങ്കര്‍ജി എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എല്‍.സി. എച്ച്.എഫിന്റെ വെബ് സൈറ്റ് ഡോ. അസീം മല്‍ഹോത്ര സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
എല്‍.സി.എച്ച് എഫ് കീറ്റോ ഡയറ്റിനെക്കുറിച്ച് എന്‍.വി ഹബീബുറഹ്മാന്‍ തയാറാക്കിയ പുസ്തകം ഡോ. അഞ്ജലി ഹൂഡ ഫൈസല്‍ എളേറ്റിലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."