HOME
DETAILS

നഗരത്തില്‍ ഗതാഗത പരിഷ്‌കാരം ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കും

  
backup
February 03 2019 | 03:02 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95

വടകര: നഗരത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍, വ്യാപാരി സംഘടന, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, തൊഴിലാളി സംഘടനകള്‍, ആര്‍.ടി.ഒ ട്രാഫിക് പൊലിസ് എന്നിവരെ പങ്കെടുപ്പിക്കും.
നിലവില്‍ പുതുതായി ലിങ്ക് റോഡില്‍ പയ്യോളി, കൊയിലാണ്ടി മേഖലയിലേക്കുള്ള ബസുകള്‍ നിര്‍ത്തുന്നത് ചര്‍ച്ച ചെയ്ത് നടപ്പിലാക്കിയത് ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി മാത്രമാണെന്നും ഇതുമൂലം എല്ലാ മേഖലയിലുമുള്ള ആളുകള്‍ക്ക് വിഷമം നേരിടുന്നതായി വ്യാപാരിവ്യവസായി ഏകോപനസമിതി വടകര മേഖല ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ സലാം അഭിപ്രായപ്പെട്ടു. സമിതി അംഗങ്ങള്‍ അടക്കം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്.
വടകര നഗരത്തിലടക്കം വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പ് കലരുന്നത് തടയാനായി സ്ഥാപിച്ച പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഇതിന്റെ പ്രവൃത്തി മുടങ്ങാന്‍ കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് സമിതി അംഗം പി. സുരേഷ് ബാബു പറഞ്ഞു. വടകരയിലെ നിര്‍ദിഷ്ട റവന്യു ടവര്‍ യഥാര്‍ഥ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വടകര മേഖലയിലെ മുഴുവന്‍ ഓഫിസുകളും ഒരു കുടക്കീഴില്‍ ആക്കാന്‍ ഉദ്ദേശിച്ചാണ് ഇത് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്നതായി സമിതിയംഗം പ്രദീപ് ചോമ്പാല പറഞ്ഞു.
വീരഞ്ചേരിയിലെ 53ാം നമ്പര്‍ റേഷന്‍ കടയിലെ 900 ഓളം ഉപഭോക്താക്കളെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള അടയ്ക്കാതെരു റേഷന്‍ കടയിലേക്ക് മാറ്റിയതായ പരാതിയുമായി സ്ത്രീകളടക്കമുള്ളവര്‍ വികസന സമിതി യോഗത്തില്‍ എത്തി. റേഷന്‍ ഷാപ്പ് ലൈസന്‍സി മരണമടയുകയായിരുന്നു. എന്നാല്‍ ഇത് പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല റേഷന്‍ ഷാപ്പ് തുറക്കാന്‍ എല്ലാ സൗകര്യവും നല്‍കുമെന്ന് വീരഞ്ചേരി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വടകര, ചോമ്പാല പൊലിസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് രശീതി നല്‍കുന്നില്ലെന്ന പരാതി റൂറല്‍ പൊലിസ് സുപ്രണ്ടിനു നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍ അധ്യക്ഷനായി. വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മോഹനന്‍, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മുണ്ടംകുനി, സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ആവോലം രാധാകൃഷ്ണന്‍, ടി.വി ബാലകൃഷ്ണന്‍, പി.എം അശോകന്‍, സി.കെ കരീം, റീന രയരോത്ത് സംസാരിച്ചു. തഹസില്‍ദാര്‍ കെ. കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കാലിൽപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം

National
  •  13 days ago
No Image

കുവൈത്ത്; സപ്ലിമെന്റുകള്‍ക്കും മരുന്നുകള്‍ക്കും പുതിയ വില നിശ്ചയിക്കാന്‍ ആരോഗ്യ മന്ത്രാലയം

Kuwait
  •  13 days ago
No Image

ശൈത്യകാല അവധി അവസാനിച്ചു;  ഒമാനിൽ ഇന്ത്യൻ സ്‌കൂളുകൾ തുറന്നു

oman
  •  13 days ago
No Image

ചോറ്റാനിക്കര; 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും

Kerala
  •  13 days ago
No Image

കോഴിക്കോട്-സലാല റൂട്ടില്‍ 2 പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

oman
  •  13 days ago
No Image

ഇന്ത്യയില്‍ എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Kerala
  •  13 days ago
No Image

പൈലറ്റെത്താൻ വൈകി; ശനിയാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച

uae
  •  13 days ago
No Image

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി

latest
  •  13 days ago
No Image

കായികമേളയിൽ നിന്നും സ്കൂളുകളെ വിലക്കിയ നടപടി; റിപ്പോർട്ടു തേടി ബാലാവകാശ കമ്മിഷൻ

Kerala
  •  13 days ago
No Image

ജീവിതത്തിലുടനീളം അധ്യാപകനായിരുന്നു എന്റെ അച്ഛന്‍; രമേശ് ബിധുരിക്ക് മറുപടി പറയവേ വികാരാധീതയായി അതിഷി

National
  •  13 days ago