HOME
DETAILS

ഇന്ത്യയില്‍ എച്ച്എംപി വൈറസ്; വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  
Web Desk
January 06 2025 | 14:01 PM

HMP virus in India Masks must be worn as it is an airborne disease warns the health department


തിരുവനന്തപുരം: ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കണ്ടുവരുന്നതായാണ് റിപ്പോർട്ട്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആർ അറിയിച്ചിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. 

എച്ച്.എം.പി. വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണേണ്ടത്തില്ല. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ റിപ്പോർട്ടോന്നും പുറത്തുവിട്ടിട്ടില്ല. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കും. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.

എച്ച്.എം.പി.വി. ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള പ്രായമായവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, കിടപ്പ് രോഗികൾ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവർ എന്നിവർ ശ്രദ്ധ പുലർത്തേണ്ടതാണ്. ഇൻഫ്ളുവൻസ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാൻ മാസ്‌ക് ധരിക്കുന്നതാണ് കൂടുതൽ സുരക്ഷപരമാണ്. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കുക. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

-വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും ഉറപ്പാക്കുക.
-അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ആശുപത്രിയിൽ മാസ്‌ക് ധരിക്കുക.
-തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.
-മുറികളിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
-കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവരും രോഗ    പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.
-ജലനഷ്ടം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.
-രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു

Saudi-arabia
  •  2 days ago
No Image

തൃശൂർ ബാങ്ക് കവര്‍ച്ച: പ്രതി കൃത്യം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ

Kerala
  •  2 days ago
No Image

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

Kerala
  •  2 days ago
No Image

തീപിടുത്തം: വാഴമലയിൽ 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു

Kerala
  •  2 days ago
No Image

ഐപിഎൽ 2025, മാര്‍ച്ച് 22ന് ആരംഭിക്കും; ആദ്യ മത്സരം ബെംഗളൂരുവും കൊൽക്കത്തയും തമ്മിൽ

Cricket
  •  2 days ago
No Image

തൃശൂരിലെ ബാങ്ക് കവർച്ച: പ്രതി പിടിയിൽ; കൊള്ള കടം വീട്ടാനെന്ന് മൊഴി

Kerala
  •  2 days ago
No Image

എൽഡിഎഫിനോട് വിരോധമാവാം, നാടിനോടും ജനങ്ങളോടും ആകരുത്; കോൺ​ഗ്രസ് വസ്‌തുത മറച്ചുപിടിക്കുന്നു; പിണറായി വിജയൻ

Kerala
  •  2 days ago
No Image

കോഴിക്കോട് വൻ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ; പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

Kerala
  •  2 days ago
No Image

സ്‌കൂളുകളിൽ റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി വി.ശിവൻകുട്ടി

Kerala
  •  2 days ago