HOME
DETAILS

പൈലറ്റെത്താൻ വൈകി; ശനിയാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം പറന്നത് ഞായറാഴ്ച

  
January 06, 2025 | 2:02 PM

Air India Express Flight Delayed Departs a Day Late

റിയാദ്: സഊദി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വൈകിപ്പറക്കുന്നത് തുടർക്കഥയാവുന്നു എന്ന് ആക്ഷേപം. കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഏറ്റവും ഒടുവിലായി വൈകിയത്. പൈലറ്റ് എത്താൻ വൈകിയതിനാൽ ആറുമണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. 

ശനിയാഴ്ച രാത്രി എട്ടിന് കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് പുറപ്പെടേണ്ട ഐഎക്സ് 321 വിമാനം ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് യാത്ര തിരിച്ചത്. അപ്പോഴേക്കും ആറ് മണിക്കൂറോളം വൈകിയിരുന്നു. അതിന് മൂന്ന് മണിക്കൂർ മുമ്പേ എയർപ്പോർട്ടിലെത്തിയതിനാൽ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നൂറോളം യാത്രക്കാർ ആകെ ഒൻപത് മണിക്കൂറാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുരിതമനുഭവിച്ചത്.

വൈകി പുറപ്പെട്ട വിമാനം പിറ്റേന്ന് വളരെ വൈകിയാണ് റിയാദിലെത്തിയത്. ഇത് ഞായറാഴ്ച ജോലിയിൽ ഹാജരാവേണ്ട നിരവധിയാളുകൾക്കും സ്കൂളിലെത്തേണ്ട വിദ്യാർഥികൾക്കും തിരിച്ചടിയായി. സഊദിയിലെ സ്കൂളുകളിൽ ശൈത്യകാല ഹ്രസ അവധി ലഭിച്ചതിനാൽ നിരവധി കുടുംബങ്ങൾ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് പോയിരുന്നു. കുറഞ്ഞ ദിവസത്തെ അവധിക്ക് ശേഷം തിരിച്ചുള്ള യാത്രയിലാണ് യാത്രക്കാർക്ക് ഈ ദുരനുഭവം നേരിട്ടത്.

An Air India Express flight scheduled to depart on Saturday night was delayed, taking off only on Sunday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  2 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  2 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  2 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  2 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  2 days ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  2 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  2 days ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  2 days ago