HOME
DETAILS

ബെംഗളുരുവില്‍ നാലംഗ കുടുംബ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

  
January 06, 2025 | 12:48 PM

A family of four committed suicide in Bengaluru

ബെംഗളുരു: ബെംഗളരുവില്‍ ടെക്കി യുവാവും ഭാര്യയുമടങ്ങുന്ന നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവും ഭാര്യയും അവരുടെ അഞ്ച് വയസ്സുള്ള മകള്‍, രണ്ട് വയസ്സുള്ള മകന്‍ എന്നിവരുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനുപ് കുമാറും (38) ഭാര്യ രാഖിയും (35) എന്നിവരാണ് തൂങ്ങിമരിച്ചത്. ബെംഗളൂരുവിലെ ആര്‍എംവി രണ്ടാം സ്‌റ്റേജ് ഏരിയയിലെ വാടകവീട്ടില്‍ തൂങ്ങിമരിക്കുന്നതിന് മുമ്പ് ഇവര്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഇവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം. അനൂപ് കഴിഞ്ഞ രണ്ട് വര്‍ഷമായി നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.

തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പലതവണ വാതിലില്‍ തട്ടിവിളിച്ചിട്ടും വീടിനുള്ളില്‍ നിന്ന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയിലായ ജോലിക്കാരി അയല്‍വാസികളെ വിവരമറിയിക്കുകയും അവര്‍ പിന്നീട് പൊലിസിനെ ബന്ധപ്പെടുകയുമായിരുന്നു.

താമസസ്ഥലത്ത് പ്രവേശിച്ച അധികൃതര്‍ ദമ്പതികളുടെയും കുട്ടികളുടെയും ചേതനയറ്റ മൃതദേഹങ്ങളാണ് കണ്ടത്. കുടുംബത്തിന്റെ ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അനുപ് കുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചതായി സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശേഖര്‍ എച്ച് തെക്കണ്ണവര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago