സൗത്ത് ബീച്ചില്‍ ലോറി പാര്‍ക്കിങ്ങിനെതിരേ രാപ്പകല്‍ സമരം ആരംഭിച്ചു
കോഴിക്കോട്: സൗത്ത് ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങ്ങിനെതിരേ സൗത്ത് ബീച്ച് അനധികൃത ലോറി പാര്‍ക്കിങ് വിരുദ്ധ ജനകീയ സമിതിയുടെ രാപ്പകല്‍ സമരം ആരംഭിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എസ്.വി ഉസ്മാന്‍കോയ അധ്യക്ഷനായി. കെ. മൊയ്തീന്‍കോയ, എസ്.കെ അബൂബക്കര്‍, മമ്മ, പി.ടി ഇമ്പിച്ചിക്കോയ, സി.ടി സക്കീര്‍ ഹുസൈന്‍, സിറാജ് കപ്പാസി, ഒ. മമ്മദു, എം.കെ ഹംസ, യു. സജീര്‍, മന്‍സൂര്‍ മാങ്കാവ്, ആയിശബി, ബ്രസീലിയ ശംസുദ്ദീന്‍, ഫാത്തിമ അബൂബക്കര്‍, എ.ടി മൊയ്തീന്‍കോയ, ഫൈസല്‍ പള്ളിക്കണ്ടി, ഹമീദ് കോട്ടുമ്മല്‍, പി. സക്കീര്‍, ഹംസക്കോയ മാങ്കാവ് സംസാരിച്ചു. അഡ്വ. എ.വി അന്‍വര്‍ സ്വാഗതവും എം.എ നിസാര്‍ നന്ദിയും പറഞ്ഞു. അനധികൃത പാര്‍ക്കിങ്ങിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബീച്ച് റോഡിന്റെ വടക്കു ഭാഗത്തുനിന്ന് ലോറികള്‍ തെക്കു ഭാഗത്തേക്ക് മാറ്റിയ ട്രാഫിക് പൊലിസിന്റെ നിലപാടിലും രാപ്പകല്‍ സമരം പ്രതിഷേധിച്ചു.
നിരവധി അപകട മരണങ്ങളുണ്ടായ ഇവിടെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കുംവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരം മുന്നറിയിപ്പ് നല്‍കി. കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ വൈകിട്ട് നാലിന് ആരംഭിച്ച രാപ്പകല്‍ സമരം ഇന്ന് രാവിലെ പത്തിന് സമാപിക്കും.
ശാസ്ത്രീയ പാര്‍ക്കിങ് സംവിധാനം കൊണ്ടുവരും: കലക്ടര്‍
കോഴിക്കോട്: ബീച്ചില്‍ ശാസ്ത്രീയമായ പാര്‍ക്കിങ് സംവിധാനം കൊണ്ടുവരുമെന്ന് കലക്ടര്‍ ശീറാം സാംബശിവറാവു അറിയിച്ചു. ബീച്ചിനെ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ സയന്റിഫിക് ബീച്ച് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ സൗത്ത് ബീച്ച് ലോറി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള രൂപരേഖ ഊരാളുങ്കല്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും എന്‍.ഐ.ടിയില വിദഗ്ധരുടെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന് ഒരാഴ്ചക്കകം ലഭിക്കും. കൂടാതെ രണ്ടാംഘട്ടമായി ബീച്ചിലെ മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പരിഹാരം കാണാനും ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."