HOME
DETAILS

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

  
backup
February 03 2019 | 04:02 AM

%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa-3

വേങ്ങര: പറപ്പൂര്‍ പഞ്ചായത്തിലെ പാലാണിയില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി ആശുപത്രിയുടെ പ്രവര്‍ത്തനം. കേന്ദ്രത്തിനു സ്വന്തമായി ഒരു ഏക്കറോളം ഭൂമി, കെട്ടിടം എന്നിവയുണ്ട്. എന്നിട്ടും അധികൃതര്‍ ഉപയോഗപ്രദമാക്കാത്തതാണ് പ്രതിഷേധങ്ങള്‍ക്കു കാരണം. നിലവില്‍ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നതായും പരാതിയുണ്ട്.
പ്രളയത്തില്‍ ആശുപത്രിയുടെ കെട്ടിടത്തിനു ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പാലാണിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കു മാറ്റി. എന്നാല്‍, കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പൂര്‍വസ്ഥിതിയിലേക്കാക്കാന്‍ പഞ്ചായത്ത് അധികൃതരോ പ്രാദേശിക പഞ്ചായത്ത് അംഗങ്ങളോ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രം ഇരിങ്ങല്ലൂരിലെ നിലവിലുളള കേന്ദ്രത്തില്‍ നിന്നും മാറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനുളള നീക്കവും നടക്കുന്നതായി പറയപ്പെടുന്നു. 2018 ലെ സര്‍ക്കാര്‍ ബജറ്റില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ പിഡബ്ലിയുഡി, പ്ലാന്‍, എസ്റ്റിമേറ്റ്, എസ്, ടിഎസ് തുടങ്ങിയ നടപടികളൊന്നും കൈകൊണ്ടില്ലെന്ന ആരോപണവും നിലവിലുണ്ട്.
ഇതിനിടെ എന്‍.ആര്‍.എച്ച്.എം (നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍) ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മിക്കുന്നതിന് 3.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഫണ്ടോ മറ്റു ഫണ്ടുകളോ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. നേരത്തെയുളള കെട്ടിടത്തിന്റെ മേല്‍ക്കൂര നന്നാക്കിയാല്‍ ഫിറ്റ്‌നസ് ലഭിക്കും. മാത്രമല്ല, എല്ലാ നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാകും. അധികൃതര്‍ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  30 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago