HOME
DETAILS
MAL
ചെന്നിത്തല ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി
backup
March 17 2020 | 18:03 PM
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യ രംഗത്തെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും കാര്യക്ഷമമായ പരിശോധന നടത്തുക, കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വന്നു. കൊവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ആരോഗ്യ മേഖലയില്‍ എന്നതിലുപരി പൊതു വിപത്ത് ആയി കാണണം. കൊവിഡ് ബാധിതരുടെ ചികത്സാ കാര്യങ്ങളിലും ഉപദേശ നിര്‍ദേശങ്ങളിലുമാണ് പ്രധാനമായും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കേണ്ടത്. മറ്റുകാര്യങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വികേന്ദ്രീകൃതമായി ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."