HOME
DETAILS
MAL
കൊടുംചൂടില്‍ സംസ്ഥാനം; താപനില ഉയരാന്‍ സാധ്യത
backup
March 17 2020 | 18:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
കൊല്ലം, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ദിനാന്തരീക്ഷ താപനില ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദിനാന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പുനലൂരാണ് ഇന്നലെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത്. 38.2 ഡിഗ്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."