മോക്ഷം കാത്ത് കളത്തറ പാലം; ഇനി ജനപ്രതിനിധികള്‍ കനിയണം
മട്ടാഞ്ചേരി: കൊച്ചി നഗരസഭയേയും ചെല്ലാനം പഞ്ചായത്തിനേയും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന കളത്തറ പാലം അപകടാവസ്ഥയിലായി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പാലം നന്നാക്കുന്നതില്‍ അധികൃതര്‍ക്ക് അമാന്തം.
ഇനി പുതിയ ജനപ്രതിനിധിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് നാട്ടുകാര്‍. പള്ളുരുത്തിയില്‍ നിന്ന് ഈ പാലത്തിലൂടെ കയറിയാല്‍ എളുപ്പത്തില്‍ ചെല്ലാനം പഞ്ചായത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. എന്നാല്‍ ജീര്‍ണ്ണാവസ്ഥയിലായ ഈ പാലത്തിലൂടെ ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് പ്രവേശിക്കുന്നത്.
രണ്ട് സ്‌ക്കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഇരു കരകളിലേക്കുമുള്ള എളുപ്പ മാര്‍ഗമായ ഈ പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കമ്പികള്‍ പുറത്ത് കാണാവുന്ന അവസ്ഥയാണ്. വലിയ വാഹനങ്ങള്‍ കയറിയാല്‍ അപ്പോള്‍ തന്നെ നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഈ പാലം. ഇപ്പോള്‍ ചെല്ലാനത്തേക്ക് പോകുവാന്‍ തോപ്പുംപടി ചുറ്റിയുള്ള മാര്‍ഗമാണ് ഉപയോഗിക്കുന്നത്. ഇത് സമയ നഷ്ടത്തിനും ധന നഷ്ടത്തിനും കാരണമാകുന്നുണ്ട്.
നേരത്തേ എം.എല്‍.എയായിരുന്ന ഡൊമിനിക് പ്രസന്റേഷനും അന്നത്തെ ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.പി.തങ്കച്ചനും മുന്‍കൈയെടുത്ത് പാലം നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുകയും ബണ്ടിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി കരാറുകാരന്‍ പോയതോടെ പണി മുടങ്ങുകയായിരുന്നു. പിന്നീട് ജി.സി.ഡി.എയുടെ മുന്‍ ചെയര്‍മാനായ എന്‍.വേണുഗോപാല്‍ പാലം നന്നാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചെങ്കിലും ഫല പ്രാപ്തിയിലെത്തിയില്ല.
പാലം അടിയന്തിരമായി നന്നാക്കി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.പാലത്തിനായി നിരവധി സമരങ്ങളും നടന്നെങ്കിലും ഫലമുണ്ടായില്ല.
ഇപ്പോള്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ കെ.ജെ.മാക്‌സി പാലം നന്നാക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."