HOME
DETAILS
MAL
സ്വിമ്മിങ് പൂള് 20ന് സമര്‍പ്പിക്കും
backup
February 03 2019 | 04:02 AM
തേഞ്ഞിപ്പലം: സര്‍വകലാശാലാ കാംപസില്‍ നിര്‍മിച്ച മലബാറിലെ ആദ്യത്തെ അന്താരാഷ്ട്ര സ്വിമ്മിങ് പൂള് 20ന് നാടിന് സമര്‍പ്പിക്കും. പ്രവൃത്തി പൂര്‍ത്തീകരിച്ചു മാസങ്ങളായെങ്കിലും മുഖ്യമന്ത്രിക്ക് ഒഴിവ് കിട്ടാത്തതു കാരണമാണ് ഉദ്ഘാടനം നീണ്ടത്.
10 ട്രാക്കുകളോടുകൂടി 50 മീറ്റര്‍ മത്സര പൂളും 25 മീറ്റര്‍ വാംഅപ് പൂളുമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതിന് 5.5 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
സര്‍വകലാശാലാ വിദ്യാര്‍ഥികളെക്കൂടാതെ സ്കൂള്‍-കോളജുകള്‍ ഉള്‍പ്പെടെയുള്ളവയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കുളം ഉപകാരപ്രദമാകും. 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പൂളിന്റെ സംഭരണ ശേഷി. ഇവിടെ പുരുഷ, വനിതാ നീന്തല്‍ പരിശീലകരെയും നിയമിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."