ജില്ലയില്‍ വായനവാരാചരണ പരിപാടിക്ക് ഇന്ന് തുടക്കം
കൊച്ചി: വായനദിനവാരാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കലക്ടര്‍ എം.ജി രാജമാണിക്യം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അരനൂറ്റാണ്ടായി ഗ്രന്ഥശാല പ്രവര്‍ത്തകനായി സേവനം അനുഷ്ഠിക്കുന്ന കാലടി കള്‍ച്ചറല്‍ ലൈബ്രറിയിലെ വി.കെ ഗോപിയെ ജില്ല ഭരണകൂടം ആദരിക്കും. ചടങ്ങില്‍ സാഹിത്യകാരന്‍ എം.വി.ബെന്നി വായനദിന പ്രതിജ്ഞ നല്‍കും.
ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷന്‍, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, ഗ്രന്ഥശാലസംഘം, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം. സാക്ഷരത മിഷന്റെ സഹകരണത്തോടെയാണ് ജില്ലാതല ഉദ്ഘാടനപരിപാടികള്‍. നാളെയാണ് സ്‌കൂളുകളില്‍ വായനദിന പ്രതിജ്ഞ.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 22ന് എല്ലാ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും വായന ആസ്വാദന മത്സരം സംഘടിപ്പിക്കും. ജില്ലാതല വിജയികള്‍ക്ക് പുസ്തക സഞ്ചി സമ്മാനമായി നല്കും. നെഹ്‌റു യുവകേന്ദ്രയും യുവജനക്ഷേമബോര്‍ഡും 23ന് ജില്ലയിലെ യുവജന ക്ലബുകള്‍ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങളും ജില്ലാതലത്തില്‍ എങ്ങനെ വായിക്കണം എന്നതില്‍ ശില്പശാലയും സംഘടിപ്പിക്കും. 24ന് കുടുംബശ്രീയുടെ ജില്ലാതല മത്സരങ്ങള്‍ നടത്തും. ഗ്രന്ഥശാല സംഘത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ ഭാഷാധ്യാപകര്‍ക്കായി ഏകദിന ശില്പശാലയും അന്നു സംഘടിപ്പിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."