സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിലേക്ക് പാത നിര്‍മിച്ചത് വിവാദമായി
ബദിയഡുക്ക: പഞ്ചായത്ത് ണ്ടഫണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടില്നിന്നു സ്വകാര്യവ്യക്തികളുടെ വീട്ടുപറമ്പിലേക്ക് പാത പ്രവൃത്തി നടത്തുന്നത് വിവാദമായി. ബദിയഡുക്ക പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ വിദ്യാഗിരിയിലാണ് സംഭവം. വിദ്യാഗിരിയില്നിന്നു ഒരു വ്യക്തിയുടെ പറമ്പിലേക്കുള്ള 350മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള നടപ്പാത പണിയുന്നതിനായി 4.90ലക്ഷം രൂപ അനുവദിച്ചത്.
നേരത്തെ ഇതേ നടപ്പാതക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്നു തുക അനുവദിച്ച് അറ്റകുറ്റ പ്രവര്‍ത്തനം നടത്തിയിരുന്നു. നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനാണ് ഇപ്പോള്‍ വീണ്ടും തുക അനുവദിച്ചത്. പഞ്ചായത്ത് ഫണ്ടില്‍ നിന്നു 92455രൂപയും മെയിന്റനന്‍സ് ഫണ്ടില്‍ നിന്നു 397545രൂപയും ചെലവാക്കിയാണ് നടപാത കോണ്‍ക്രീറ്റ് ചെയ്തത്.
ടെന്‍ഡര്‍ വിളിച്ചാണ് പദ്ധതി നടപ്പാക്കിയത്. അതുകൊണ്ടു തന്നെ പരിസരവാസികള്‍ക്ക് ഇതിനെ കുറിച്ച് അറിഞ്ഞതുമില്ല. കന്യാന മസ്ജിദ് ഫുട്പാത്ത് ആന്‍ഡ് സൈഡ് പ്രൊട്ടക്ഷന്‍ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്.
എന്നാല്‍ മസ്ജിദ് റോഡ് മറ്റൊരു വശത്താണ്. സമാന രീതിയില്‍ രണ്ടുമാസം മുന്‍പ് പത്താം വാര്‍ഡിലെ മായിലങ്കോടിയിലും സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലേക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാത നിര്‍മിച്ചത് വിവാദമാവുകയും ധനകാര്യ അന്വേഷണ സമിതിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമം കണ്ടെത്തുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് പ്രവൃത്തിയുടെ ബില്ല് തടഞ്ഞുവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."