HOME
DETAILS
MAL
യോഗയിലൂടെ ഉണരാം 21 ന്
backup
June 19 2016 | 00:06 AM
കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് എവേക്കണ്‍ വിത്ത് യോഗ എന്ന പേരില്‍ സംഗീതവും യോഗയും സ്ത്രീസുരക്ഷയും ഒരുമിക്കുന്ന പരിപാടി നടത്തുന്നു. റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍, മീ മെറ്റ് മീ സ്കൂള്‍ ഓഫ് ലൈഫ്, അന്‍പോട് കൊച്ചി എന്നിവയുടെ ആഭിമുഖ്യത്തില്‍ 21നാണ് പരിപാടി നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ വൈകീട്ട് ആറ് മുതല്‍ 7.30 വരെയാണ് പരിപാടി.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 21 ാം തിയതി വൈകിട്ട് ആറ് മണിക്കു മുമ്പായി സ്പോര്‍ട്സ് സെന്ററില്‍ എത്തേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ സ്പോര്‍ട്സ് സെന്റര്‍ സെക്രട്ടറി എസ്.എ.എസ് നവാസ്, നൂതന് മനോഹര്‍, രമേഷ് രംഗനാഥന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."